Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Town Has Stopped

Kottayam

രാ​മ​പു​രം ടൗ​ണി​ലെ ഓ​ട​ക​ള്‍ നി​റ​ഞ്ഞു; തി​രി​ഞ്ഞു​നോ​ക്കാ​തെ പി​ഡ​ബ്ല്യു​ഡി

രാ​മ​പു​രം: ടൗ​ണി​ലെ ഓ​ട​ക​ളി​ല്‍ വെ​ള്ളം ഒ​ഴു​കാ​നാ​കാ​ത്ത വി​ധം മാ​ലി​ന്യ​ങ്ങ​ള്‍​കൊ​ണ്ട് നി​റ​ഞ്ഞി​ട്ട് നാ​ളു​ക​ളാ​യി​ട്ടും തി​രി​ഞ്ഞു​നോ​ക്കാ​തെ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ. ഓ​ട​യി​ൽ​നി​ന്നു ദു​ര്‍​ഗ​ന്ധം പു​റ​ത്തേ​ക്ക് വ​രു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

രാ​മ​പു​രം ജം​ഗ്ഷ​നി​ല്‍​നി​ന്നു തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് സൈ​ഡി​ലെ ഓ​ട മേ​ലു​കാ​വ് പി​ഡ​ബ്ല്യു​ഡി​യും പാ​ലാ ഭാ​ഗ​ത്തേ​ക്കു​ള്ള​ത് പാ​ലാ പി​ഡ​ബ്ല്യു​ഡി​യും കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള​ത് കു​റ​വി​ല​ങ്ങാ​ട് പി​ഡ​ബ്ല്യു​ഡി​യു​മാ​ണ് നോ​ക്കേ​ണ്ട​ത്. ഈ ​ഓ​ഫീ​സു​ക​ളി​ലെ അ​ധി​കാ​രി​ക​ള്‍ ആ​രും​ത​ന്നെ വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടു​ള്ള ഈ ​പ്ര​ശ്ന​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല.

രാ​മ​പു​രം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ന്‍​വ​ശ​ത്ത് എ​ത്തു​മ്പോ​ള്‍ പാ​ലാ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലെ ഓ​ട​ക​ള്‍ തീ​രും. പി​ന്നീ​ട് ഓ​ട പ​ണി​തി​ട്ടി​ല്ല. ഈ ​ഭാ​ഗ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്തെ ഓ​ട വെ​ള്ളി​ലാ​പ്പി​ള്ളി പാ​ലം വ​രെ നീ​ട്ടി തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി വി​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ വാ​ര്‍​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up