രാമപുരം: ടൗണിലെ ഓടകളില്‍ വെള്ളം ഒഴുകാനാകാത്ത വിധം മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞിട്ട് നാളുകളായിട്ടും തിരിഞ്ഞുനോക്കാതെ പിഡബ്ല്യുഡി അധികൃതർ. ഓടയിൽനിന്നു ദുര്‍ഗന്ധം പുറത്തേക്ക് വരുന്നതായും നാട്ടുകാര്‍ പറയുന്നു.
രാമപുരം ജംഗ്ഷനില്‍നിന്നു തൊടുപുഴ ഭാഗത്തേക്കുള്ള റോഡ് സൈഡിലെ ഓട മേലുകാവ് പിഡബ്ല്യുഡിയും പാലാ ഭാഗത്തേക്കുള്ളത് പാലാ പിഡബ്ല്യുഡിയും കൂത്താട്ടുകുളം ഭാഗത്തേക്കുള്ളത് കുറവിലങ്ങാട് പിഡബ്ല്യുഡിയുമാണ് നോക്കേണ്ടത്. ഈ ഓഫീസുകളിലെ അധികാരികള്‍ ആരുംതന്നെ വര്‍ഷങ്ങളായിട്ടുള്ള ഈ പ്രശ്നത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല.
രാമപുരം സഹകരണ ബാങ്കിന്റെ മുന്‍വശത്ത് എത്തുമ്പോള്‍ പാലാ ഭാഗത്തേക്കുള്ള റോഡിലെ ഓടകള്‍ തീരും. പിന്നീട് ഓട പണിതിട്ടില്ല. ഈ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുകയാണ്. ഈ ഭാഗത്തെ ഓട വെള്ളിലാപ്പിള്ളി പാലം വരെ നീട്ടി തോട്ടിലേക്ക് ഒഴുക്കി വിടണമെന്ന് നാട്ടുകാര്‍ വാര്ഷങ്ങളായി ആവശ്യപ്പെടുന്നു.
Tags : nattu vishesham traffic in Ramapuram town has stopped