x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ണ്ടാ ആ​ക്ര​മ​ണ കേസിലെ പ്ര​തി​യെ വി​ട്ട​യ​ച്ച​താ​യി പ​രാ​തി


Published: June 23, 2026 06:13 AM IST | Updated: June 23, 2026 06:13 AM IST

പാ​രി​പ്പ​ള്ളി: ക​ല്ലു​വാ​തു​ക്ക​ല്‍ ആ​ലു​വി​ള കാ​രൂ​ര്‍ വീ​ട്ടി​ല്‍ ഹ​ല്‍​വ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന കു​മാ​റി​നെ പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മി​ച്ച പ്ര​തി​യെ പി​ടി കൂ​ടി​യി​ട്ട് പോ​ലീ​സ് വി​ട്ട​യ​ച്ചെ​ന്ന് ആ​ക്ഷേ​പം.

മ​റ്റ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
ശ​നി​യാ​ഴ്ച​യാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യ ആ​റം​ഗ സം​ഘം കൊ​ല്ലു​മെ​ന്ന് ആ​ക്രോ​ശി​ച്ച് കു​മാ​റി​നെ മാ​ര​ക​മാ​യി മ​ര്‍​ദി​ച്ച​ത്. ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ കു​മാ​ര്‍ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

നി​ര​വ​ധി ഗൂ​ണ്ടാ കേ​സു​ക​ളി​ലും കാ​പ്പാ കേ​സ് പ്ര​തി​ക​ളാ​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേ​ഷം വി​ട്ട​യ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ഗു​ണ്ടാവി​ള​യാ​ട്ടം ന​ട​ത്തു​ന്ന പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ട് വ​ര​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സൈ്വ​ര​ജീ​വി​തം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ടി​വ​രു​ന്നും ക​ല്ലു​വാ​തു​ക്ക​ല്‍ വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ ക​ല്ലു​വാ​തു​ക്ക​ല്‍ അ​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham Complaint alleges release of accused

Recent News

Corehub Up