x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​വ്വാ​ലു​ക​ളു​ടെ പ​രി​ശോ​ധ​നാ​ ഫ​ല​വും നെ​ഗ​റ്റീ​വ് തന്നെ


Published: June 23, 2026 07:34 AM IST | Updated: June 23, 2026 07:34 AM IST

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക്ക് നി​പ ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ട​മേ​തെ​ന്നു ഇ​നി​യും ക​ണ്ടെ​ത്താ​നാ​വാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്.

വ​വ്വാ​ലു​ക​ളി​ല്‍ നി​ന്നാ​ണ് സാ​ധാ​ര​ണ​യാ​യി നി​പ പ​ട​രു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​തെ​ങ്കി​ലും നി​പ രോ​ഗ​ബാ​ധി​ത​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു നി​ന്ന് പി​ടി​ച്ച വ​വ്വാ​ലു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് അ​ധി​കൃ​ത​രെ കു​ഴ​ക്കു​ക​യാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​ച്ച വ​വ്വാ​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

പ്ര​ദേ​ശ​ത്ത് നി​ന്ന് ശേ​ഖ​രി​ച്ച വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠ​ത്തി​ലും നി​പ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ല. നി​പ രോ​ഗ​ബാ​ധി​ത​ന്‍റെ അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി അ​നി​മ​ല്‍ ഡി​സീ​സി​ല്‍ ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രോ​ഗി വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഗോ​ഡൗ​ണി​ന് സ​മീ​പ​മു​ള്ള വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ സാ​മ്പി​ളും നെ​ഗ​റ്റീ​വാ​ണ്.

ഗോ​ഡൗ​ണ്‍ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി ഒ​റ്റ​യ്ക്കാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്. ഗോ​ഡൗ​ണി​ല്‍ ത​മ്പ​ടി​ച്ച വ​വ്വാ​ലു​ക​ളി​ല്‍ നി​ന്നാ​യി​രി​ക്കാം നി​പ ബാ​ധി​ച്ച​തെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം.

പി​ന്നീ​ട്, നി​പ രോ​ഗ​ബാ​ധി​ത​ന്‍ വീ​ട്ടു​മു​റ്റ​ത്തെ സ​പ്പോ​ട്ട പ​ഴം ക​ഴി​ച്ച​തി​ല്‍ നി​ന്നാ​കാം നി​പ ബാ​ധി​ച്ച​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വ​വ്വാ​ലു​ക​ള്‍ ക​ടി​ച്ച പ​ഴം രോ​ഗ​ബാ​ധി​ത​ന്‍ ഭ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നാ​യി​രു​ന്നു സം​ശ​യം.

പ​ക്ഷേ രോ​ഗ​ബാ​ധി​ത​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്തു നി​ന്ന​ട​ക്കം പി​ടി​ച്ച വ​വ്വാ​ലു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​യ​തോ​ടെ നി​പ രോ​ഗ ഉ​റ​വി​ടം ഏ​താ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. അ​തി​നി​ടെ രോ​ഗ​ബാ​ധി​ത​നു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​വ​ര​ട​ക്കം പു​തി​യ​താ​യി ആ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന് ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. നി​പ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല​ട​ക്കം ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​രി​നു ത​ല​വേ​ദ​ന​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, ഈ ​മാ​സം 11 മു​ത​ല്‍ കൃ​ത്യ​മാ​യ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി എ​ല്ലാ സ​മ്പ​ര്‍​ക്ക സാ​ധ്യ​ത​ക​ളും ക​ണ്ടെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​ഴു​ത​ട​ച്ച പ്ര​തി​രോ​ധം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ഖം ര​ക്ഷി​ച്ചു. നി​പ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നെ​തി​രേ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ല്‍​എ ക​ടു​ത്ത ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യി​രു​ന്നു. പ​ക്ഷെ രോ​ഗം കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ക​ര്‍​ന്നി​ട്ടി​ല്ല എ​ന്ന കൃ​ത്യ​മാ​യ നി​ഗ​മ​ന​ത്തി​ല്‍ ക​ണ്ടൈ​ന്‍​മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ ഇ​ല്ലാ​തെ​ത​ന്നെരോ​ഗം വ​രു​തി​യി​ലാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​നു ക​ഴി​യു​ക​യും ചെ​യ്തു.

Tags : nattu vishesham test results bats were also negative.

Recent News

Corehub Up