വാണിയന്പലം: വാണിയന്പലം റെയിൽവേ മേൽപ്പാലം പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചതിൽ ആഹ്ലാദം. യുഡിഎഫ് സർക്കാരിനും മന്ത്രി എ.പി. അനിൽകുമാറിനും നന്ദി അറിയിച്ചും ആഹ്ലാദം പങ്കിട്ടും യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വാണിയന്പലത്ത് ലഡു വിതരണം ചെയ്തു.
വണ്ടൂർ മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഇ.കെ. അഫ്ലഹ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സി.പി. സിരാജ്, ടി.പി. ഹാരിസ്, മുക്കണ്ണൻ ശിഹാബ്, കെ. ശുഹൈബ്, പി. സുജി തുടങ്ങിയവർ നേതൃത്വം നൽകി.