x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം ക​ട​ന്നുകളഞ്ഞ ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം


Published: June 23, 2026 07:32 AM IST | Updated: June 23, 2026 07:32 AM IST

തി​രു​വ​മ്പാ​ടി : തി​രു​വ​മ്പാ​ടി​യി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞ ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം പോ​ലീ​സ് ശ​ക്ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് തി​രു​വ​മ്പാ​ടി പോ​ലീ​സ്.

ഏ​പ്രി​ൽ 21നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി. ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്തെ റോ​ഡി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

അ​പ​ക​ട​ത്തി​ന് ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തെ​ന്ന് സം​ശ​യി​ക്കു​ന്ന ബൈ​ക്ക് യാ​ത്രി​ക​രു​ടെ ചി​ത്രം പോ​ലീ​സ് ശേ​ഖ​രി​ച്ച​ത്.

ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​യാ​ളെ​യോ പി​ന്നി​ലി​രു​ന്ന​യാ​ളെ​യോ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​വ​ർ 0495 2252038 , 9446430751 ന​മ്പ​റു​ക​ളി​ല്‍ വി​വ​രം കൈ​മാ​റ​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

Tags : nattu vishesham Search underway bikers who fled

Recent News

Corehub Up