x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ഗ​ത്തി​ന്‍റെ രാ​ജ​കു​മാ​രി​ക്ക് സ്നേ​ഹ​വീ​ട്...


Published: June 23, 2026 07:33 AM IST | Updated: June 23, 2026 07:33 AM IST

പേ​രാ​മ്പ്ര: ഓ​ട്ട​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ദേ​വ​ന​ന്ദ​യ്ക്ക് കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ക​ട്ടി​ള വെ​പ്പ് ന​ട​ന്നു.

ട്രാ​ക്കി​ൽ പു​തി​യ റെ​ക്കോ​ർ​ഡു​ക​ൾ കു​റി​യ്ക്കു​മ്പോ​ഴും സ്വ​ന്ത​മാ​യൊ​രു സു​ര​ക്ഷി​ത ഭ​വ​നം എ​ന്ന ദേ​വ​ന​ന്ദ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ്വ​പ്ന​മാ​ണ് ഇ​തോ​ടെ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്. സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ല്‍ ജൂ​ണി​യ​ര്‍ പെ​ൺ​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ 24.96 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് പു​തി​യ മീ​റ്റ് റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ ദേ​വ​ന​ന്ദ നാ​ടി​നാ​കെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രു​ന്നു.​നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി കൊ​ട്ടാ​ര​ക്ക​ൽ ക​ട്ടി​ള വെ​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

അ​സി. സ്റ്റേ​റ്റ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ എം.​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​ബാ​ബു​രാ​ജ്, വാ​ർ​ഡ് മെ​മ്പ​ർ സി.​കെ. സു​ജി​ത്ത്, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​കെ. യൂ​സ​ഫ്, ബാ​ല​ച​ന്ദ്ര​ൻ പാ​റ​ച്ചോ​ട്ടി​ൽ, കോ​ട്ടി​ലോ​ട്ട് ശ്രീ​ധ​ര​ൻ, റേ​ഞ്ച​ർ ക​മ്മീ​ഷ​ണ​ർ ഡോ. ​ആ​ബി​ദ പു​തു​ശ്ശേ​രി, ശാ​ര​ദ പ​ട്ടേ​രി​ക്ക​ണ്ടി, അ​ച്യു​ത​ൻ ക​ല്ലി​ടു​ക്കി​ൽ, സു​രേ​ഷ് ക്ലാ​രി​യി​ൽ, കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സ​തീ​ഷ് കു​മാ​ർ, ഡി​സ്ട്രി​ക്ട് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ കെ.​ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham house of love for princess

Recent News

Corehub Up