കൊല്ലം : അഷ്്ടമുടിക്കായലിൽ കാറ്റുകൊള്ളാൻ കിന്നരി നീർകാക്കകളുടെ കൂട്ടം. കൊല്ലം ലിങ്ക് റോഡിനു സമീപത്തെ കായലിൽ 1500-ഓളം കിന്നരി നീർക്കാക്കകൾ ഒന്നിനുപുറകേ ഒന്നായി കൂട്ടമായി തുഴഞ്ഞുനീങ്ങുന്ന കാഴ്ച. അഷ്ടമുടിക്കായലിൽ റാവീസ് ഹോട്ടലിന് പുറകുവശം പേരനഴികം ഭാഗത്ത് ഇവയുടെ കൂട്ടമുണ്ട്. പക്ഷേ, ഇത്രയുമധികം എണ്ണം ആദ്യമായി കാണുകയാണ്.
നീലക്കണ്ണുകൾ, ചെറിയ തല, ചരിഞ്ഞ നെറ്റി, അറ്റംവളഞ്ഞ കനംകുറഞ്ഞ കൊക്ക് എന്നിവയാണ് പ്രത്യേകതകൾ. പ്രധാനമായും മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം. ഇന്ത്യക്കു പുറമെ ശ്രീലങ്കയിലും മ്യാൻമാർ, തായ്ലാൻഡ്, കംബോഡിയ എന്നിവിടങ്ങളിലും ഇവയെ കാണാറുണ്ട്. മരത്തിൽ മറ്റു ജലപക്ഷികളോടൊത്ത് കൂട്ടമായാണ് കൂടുണ്ടാക്കുന്നത്.