കുണ്ടറ : ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കൊല്ലത്തിന് പ്രാധാന്യം നല്‍കുമെന്നും കുണ്ടറയ്ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്.
കുണ്ടറ താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബൈജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വത്സല സതീശന് ചിറ്റുമല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുമോള്‍, സ്ഥിരംസമിതി അധ്യക്ഷരായ അനില്‍കുമാര്‍, വിജയകുമാര്‍, മായദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ ഡാനിയേല്‍ എ.കെ. പ്രസന്നകുമാര്‍, വാര്‍ഡ് മെമ്പര്‍ ജയലക്ഷ്മി, മെഡിക്കല്‍ സുപ്രണ്ട് സീമ, ജനപ്രതിനിധികള്‍, രാഷ്്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുണ്ടറപഞ്ചായത്ത് പ്രസിഡന്റ് ജി. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.