അഞ്ചല്‍ : കലാകായിക കേന്ദ്രങ്ങളും ക്ലബുകളും കാലഘട്ടത്തിന് അനിവാര്യമെന്ന് ചടയമംഗലം എം.എം. നസീര്‍ എംഎല്‍എ .
ലയമണ് പഞ്ചായത്തിലെ കരുകോണ്‍ വാര്‍ഡില്‍ വലിയ വയല്‍ മൂര്ത്തിക്കാവു ജംഗ്ഷനില്‍ ആരംഭിച്ച ദേശകം കലാകായിക സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് അംഗം അനില്‍ പൊയ്കവിള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സുനില്‍ ദത്ത്, മാഹീന് കാട്ടുംപുറം, പഞ്ചായത്ത് അംഗങ്ങളായ എം.എം. സാദിക്, ജേക്കബ് മാത്യു, തോമസ് മണ്ണില്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാര്‍ളി കോലത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സജീന ഷിബു, സജി ഇല്ലിക്കല്‍, ബി.ഒ. ചന്ദ്രമോഹന്, എസ്.കെ. നിഷാദ്, സന്തോഷ് ഇലതണ്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രദേശവാസികളായ 85 ഓളം പേര് നിര്‍ദേശിച്ച പേരുകളില്‍ നിന്ന് കുമാരി ആമിനയാണ് ദേശകം കലാകായിക സാംസ്കാരിക വേദി എന്ന പേര് നല്‍കിയത്.