മൂന്നാര്‍: രാത്രി യാത്രാ നിരോധനത്തിനെതിരേ പ്രതിഷേധവുമായി വ്യാപാരികള്‍. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് അപ്രതീക്ഷിതമായി ഏര്‍പ്പെടുത്തുന്ന യാത്രാനിരോധനങ്ങള്‍ വ്യാപാര മേഖലയുടെ തകര്‍ച്ചയ്ക്കു കാരണമാകുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം ജില്ലയില്‍ രാത്രി യാത്രയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യാത്രാ നിരോധനങ്ങള്വഴി ടൂറിസം, തൊഴില്‍, വ്യാപാര മേഖലകള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്.
വ്യാപാര മേഖയില്‍ നിരവധി പ്രശ്നങ്ങളാണ് സ്ഥാപന ഉടമകള്‍ നേരിടുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി, മൂന്നാര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി.കെ. ബാബുലാല്‍, ജനറൽ സെക്രട്ടറി എസ്.കെ. ഗണേശന്, ട്രഷറർ എന്‍.ആര്. മനോഹരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.