x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്രാ നി​രോ​ധ​ന​ത്തി​ന് എ​തി​രേ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി


Published: June 8, 2026 11:46 PM IST | Updated: June 8, 2026 11:46 PM IST

മൂ​ന്നാ​ര്‍: രാ​ത്രി യാ​ത്രാ നി​രോ​ധ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ള്‍. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന യാ​ത്രാ​നി​രോ​ധ​ന​ങ്ങ​ള്‍ വ്യാ​പാ​ര മേ​ഖ​ല​യു​ടെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മാ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ഭ​ര​ണ​കൂ​ടം ജി​ല്ല​യി​ല്‍ രാ​ത്രി യാ​ത്ര​യ്ക്കു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. നി​രോ​ധ​നം അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്രാ നി​രോ​ധ​ന​ങ്ങ​ള്‍​വ​ഴി ടൂ​റി​സം, തൊ​ഴി​ല്‍, വ്യാ​പാ​ര മേ​ഖ​ല​ക​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്.

വ്യാ​പാ​ര മേ​ഖ​യി​ല്‍ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളാ​ണ് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ നേ​രി​ടു​ന്ന​തെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പ​ള്ളി, മൂ​ന്നാ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ബാ​ബു​ലാ​ല്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ. ഗ​ണേ​ശ​ന്‍, ട്ര​ഷ​റ​ർ എ​ന്‍.​ആ​ര്‍. മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​നത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Nattuvishesham Local News travel ban

Recent News

Corehub Up