x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍ തോമസ് കുര്യാളശേരിയെ അനുസ്മരിച്ചു


Published: June 9, 2026 12:58 AM IST | Updated: June 9, 2026 12:58 AM IST

കു​ട്ട​നാ​ട്: സ​മൂ​ഹ​ത്തി​ലെ തി​ന്മ​ക​ള്‍​ക്കെ​തിരേ ശ​ക്ത​മാ​യി പോ​രാ​ടി കാ​ല​ഘ​ട്ട​ങ്ങ​ള്‍​ക്കു മു​മ്പു യു​വ​ത​ല​മു​റ​യെ ചേ​ര്‍​ത്ത് പി​ടി​ച്ച പു​ണ്യാ​ത്മാ​വാ​യി​രു​ന്നു ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യെ​ന്ന് റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ. കു​ട്ട​നാ​ട് വൈ​എം​സി​എ ച​മ്പ​ക്കു​ളം കു​ര്യാ​ള​ശേ​രി ഭ​വ​നി​ല്‍ ന​ട​ത്തി​യ 101-ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ട്ട​നാ​ടി​നെ​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യേ​യും ആ​ഗോ​ള സ​ഭ​യെ​യും സ്‌​നേ​ഹി​ച്ച പു​ണ്യ പു​രു​ഷ​ന്‍ ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി. സ​മൂ​ഹ​ത്തി​ല്‍ നി​ന്നും അ​ക​റ്റ​പ്പെ​ട്ട​വ​രെ ചേ​ര്‍​ത്തു​പി​ടി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും അ​ദ്ദേഹ​ത്തി​നു ക​ഴി​ഞ്ഞ​താ​യും റെ​ജി ചെ​റി​യാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​ട്ട​നാ​ട് വൈ​എം​സി​എ ച​മ്പ​ക്കു​ളം കു​ര്യാ​ള​ശേ​രി ഭ​വ​നി​ല്‍ ന​ട​ത്തി​യ 101-ാം അ​നുസ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ന്‍ മേ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ഫാ. ​ആ​ന്‍റ​ണി തേ​വാ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, ട്ര​ഷ​റ​ര്‍ കെ.​ജെ. ജെ​യിം​സ് കൊ​ച്ചു കു​ന്നേ​ൽ, ജെ.​കു​ര്യാ​ക്കോ​സ് തോ​ട്ടാം​മ​ഠം, ബാ​ബു വ​ട​ക്കേ​ക​ളം, ടോ​മി​ച്ച​ന്‍ ചേ​ന്നാ​ട്ടു​ശേ​രി, ചാ​ക്ക​പ്പ​ന്‍ ആ​ന്‍റ​ണി പ​ഴ​യ​വീ​ട് പ​ള്ള​ത്തു​ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി ജെ​യിം​സ്, സു​നി​ല്‍ കു​ര്യാ​ള​ശേ​രി, സി​സ്റ്റ​ര്‍ മേ​ഴ്സി​റ്റ എ​സ്എ​ബി​എ​സ്, സി​സ്റ്റ​ര്‍ റി​യ മേ​രി എ​സ്എ​ബി​എ​സ്, ടോ​മി​ച്ച​ന്‍ കു​ര്യാ​ള​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Mar Thomas Kuryalassery

Recent News

Corehub Up