x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​രേ​റ്റു​പു​റം പ​മ്പാ ജ​ല​മേ​ള തി​രു​വോ​ണ​നാ​ളി​ല്‍


Published: June 9, 2026 01:06 AM IST | Updated: June 9, 2026 01:06 AM IST

എ​ട​ത്വ: ച​രി​ത്ര പ്ര​സി​ദ്ധ​വും 69 വ​ര്‍​ഷം പി​ന്നി​ടു​ന്ന​തു​മാ​യ തി​രു​വോ​ണ ജ​ലോ​ത്സ​വം ഓ​ഗ​സ്റ്റ് 20 മു​ത​ല്‍ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി പ​മ്പാ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തും. 26 നാ​ണ് ജ​ന​കീ​യ വ​ള്ളം​ക​ളി.

റെ​ജി ഏ​ബ്ര​ഹാം തൈ​ക​ട​വി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ ജ​ലോ​ത്സ​വ സ​മി​തി പൊ​തു​യോ​ഗം ബ്ര​ഹ്മ​ശ്രീ ആ​ന​ന്ദ​ന്‍ ന​മ്പൂ​തി​രി ഉ​ദ്ഘാ ട​നം ചെ​യ്തു. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ത​ല​വ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു.

നെ​ടു​മ്പം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ർ, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി ഏബ്ര​ഹാം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി, ബി​നു ഐ​സ​ക്ക് രാ​ജൂ, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​ജു പാ​ല​ത്തി​ങ്ക​ൽ, അ​രു​ണ്‍ പു​ന്ന​ശേ​രി, റെ​ജി കു​രു​വി​ള ക​ല്ലു​പു​ര​യ്ക്ക​ൽ, ഇ.​കെ. ത​ങ്ക​പ്പ​ന്‍, ടോ​ഫി ക​ണ്ണാ​റ, വി.​കെ. കു​ര്യ​ൻ, പി.​റ്റി. പ്ര​കാ​ശ്, അ​നി​ല്‍ വെ​റ്റി​ല​ക്ക​ണ്ടം, വ​റു​ഗീ​സ് കോ​ല​ത്തു​പ​റ​മ്പി​ല്‍ അ​ജി​കു​മാ​ര്‍ ക​ല​വ​റ​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News

Recent News

Corehub Up