കുടിയാന്മല: വൈസ്മെൻ ഇന്റർനാഷണൽ കുടിയാന്മല ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടിയാന്മല-ചെമ്പേരി പിഡബ്ല്യുഡി റോഡിൽ കൊക്കമുള്ള് മുതൽ ഡാം സ്റ്റോപ്പ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിച്ചും റോഡിലേക്ക് നീണ്ടുവളർന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് നീക്കിയും സുരക്ഷിതമാക്കി.
ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാല്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. റോഡിലെ കാഴ്ചകൾ മറഞ്ഞ് വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കുടിയാന്മല വൈസ്മെൻ ക്ലബ് പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ നാടിനും സമൂഹത്തിനും ഉപകാരപ്രദമാണെന്നും മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ് പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജോ കണ്ണേഴത്ത്, പ്രോഗ്രാം ഡയറക്ടർ ബേബി വട്ടക്കുന്നേൽ, ട്രഷറർ ജോബിൻസ് കണ്ണേഴത്ത്, ജോസ് മുണ്ടാമ്പള്ളി, വാർഡ് മെംബർ ഷീജ ജെയിംസ് തട്ടാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
വിനോദ് കാപ്പിൽ, ബിനു അനന്തക്കാട്ട്, ബിനു ഇളങ്കുന്നത്തുപുഴ, പൗലോസ് മുഞ്ഞേലിൽ, ബേബി നെല്ലുവേലിൽ, രാജു പന്തമാക്കൽ, ജിതിൻ കണ്ണേഴത്ത്, ഷിമ്മി പാറമ്പുഴയിൽ, ജോഷി മണ്ണാപറമ്പിൽ, അനീഷ് തേവാരി തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham Local News Wisemen Club