x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ർ ല​ത്തീ​ൻ പ​ള്ളി​യി​ൽ ഇ​ന്ന് ഊ​ട്ടു​തി​രു​നാ​ൾ


Published: June 9, 2026 03:09 AM IST | Updated: June 9, 2026 03:09 AM IST

തൃ​ശൂ​ർ: തി​രു​ഹൃ​ദ​യ റോ​മ​ൻ കാ​ത്ത​ലി​ക് ല​ത്തീ​ൻ പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ൾ ഇ​ന്ന്. പു​ല​ർ​ച്ചെ 5.30ന് ​ഫാ. ജി​ജു അ​റ​യ്ക്ക​ത്ത​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​കും. 8.30 നു ​ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന. ഫാ. ​ഹെ​ൽ​ഫെ​സ്റ്റ് റൊ​സാ​രി​യോ കാ​ർ​മി​ക​നാ​കും.

9.30നു ​കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ൻ ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ഊ​ട്ടു​സ​ദ്യ ആ​ശീ​ർ​വ​ദി​ക്കും. തു​ട​ർ​ന്നു​ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കും ബി​ഷ​പ് കാ​ർ​മി​ക​നാ​കും. ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന്, വൈ​കീ​ട്ട് ആ​റ്, രാ​ത്രി ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് സ​മ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ആ​ന്‍റ​ണി ബി​നോ​യ് അ​റ​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് ഒ​ളാ​ട്ടു​പു​റം, ഫാ. ​ആ​ന്‍റ​ണി കു​ശി​ശി​ങ്ക​ൽ, ഫാ. ​ക്ലോ​ഡി​ൻ ബി​വേ​ര, ഫാ. ​പോ​ൾ കു​ര്യാ​പ്പി​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. വൈ​കീ​ട്ട് 4.30 നു ​ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഊ​ട്ടി​ൽ നാ​ലാ​യി​രം ച​തു​ര​ശ്ര​അ​ടി​യു​ള്ള പ​ന്ത​ലി​ൽ ര​ണ്ടു​ല​ക്ഷം​പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ഷൈ​ജ​ൻ ക​ള​ത്തി​ൽ അ​റി​യി​ച്ചു.

ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

തി​രു​ഹൃ​ദ​യ ല​ത്തീ​ൻ പ​ള്ളി​യി​ലെ ഊ​ട്ടു​തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ ആ​റു​മു​ത​ൽ ഹൈ​റോ​ഡി​ലേ​ക്കു ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്കും ഹൈ​റോ​ഡി​ൽ​നി​ന്നും പ​ള്ളി​യ​ങ്ങാ​ടി റോ​ഡി​ൽ​നി​ന്നും ല​ത്തീ​ൻ പ​ള്ളി റോ​ഡി​ലേ​ക്കും യാ​തൊ​രു​വി​ധ വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ച പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ​മാ​ത്ര​മേ പാ​ർ​ക്ക് ചെ​യ്യാ​വൂ​വെ​ന്നും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Tags : Nattuvishesham Local News Thrissur Latin Church

Recent News

Corehub Up