x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ്ര​ന​ഗ​ർ ഭാ​ര​ത്‌​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു


Published: June 9, 2026 04:11 AM IST | Updated: June 9, 2026 04:11 AM IST

പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​ർ ഭാ​ര​ത്‌​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ലോ​ക പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ​മാ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ന​മ്മു​ടെ മാ​തൃ​പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.

2026-ലെ ​ലോ​ക പ​രി​സ്ഥി​തി​ദി​ന പ്ര​മേ​യം ആ​സ്പ​ദ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ​മാ​ർ, സ്കൂ​ൾ വൈ​സ് ക്യാ​പ്റ്റ​ൻ വി.​പി. ആ​വ​ണി, ശ​ശ്വ​ത ശ്യാം, ​സ​ർ​വേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ സ്കൂ​ളി​ലെ പീ​സ് ആ​ൻ​ഡ് ഹാ​ർ​മ​ണി അം​ബാ​സി​ഡ​ർ​മാ​ർ സ്കൂ​ൾ പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് കി​ല ഫാ​ക്ക​ൽ​റ്റി​യാ​യ നാ​രാ​യ​ണ​കു​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

Tags : Nattuvishesham Local News Environment Day

Recent News

Corehub Up