x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ബി​രു​ദ അനുമോ​ദ​നം


Published: June 9, 2026 05:18 AM IST | Updated: June 9, 2026 05:18 AM IST

വെ​ള്ള​റ​ട: കാ​ര​ക്കോ​ണം ഡോ. ​സോ​മ​ര്‍​വെ​ല്‍ മെ​മ്മോ​റി​യ​ല്‍ സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രു​ദ അനു​മോ​ദ​ച്ച​ട​ങ്ങ് ന​ട​ന്നു. സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് ഡോ. ​പ്രി​ന്‍​സ്റ്റ​ണ്‍ ബെ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജെ. ബെ​ന​റ്റ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ര​മ്പ​ര്യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ല്‍ 72 ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 20 ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി​രു​ന്നു അ​നു​മോ​ദ​നം. ന​ഴ്‌​സിം​ഗ് എ​ജു​ക്കേ​ഷ​ന്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. പ്രേ മലത, ചാ​പ്ലി​യ​ന്‍​സി വ​കു​പ്പ് മേ​ധാ​വി റ​വ. എ.​ആ​ര്‍. സു​ശീ​ല്‍, പ്ര​ഫ. രാ​ജം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സു​ജാ ബേ​ബി സ്വാ​ഗ​ത​വും ന​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ പ്ര​ഫ. ബെ​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Graduation ceremony

Recent News

Corehub Up