x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത വോ​ള്‍​ട്ടേ​ജ് ; വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി ന​ശി​ക്കു​ന്നു


Published: June 9, 2026 06:11 AM IST | Updated: June 9, 2026 06:11 AM IST

ചാ​ത്ത​ന്നൂ​ര്‍: ആ​ദി​ച്ച​ന​ല്ലൂ​ര്‍ ചി​റ​മു​ക്ക് തൈ​ക്കാ​വ് ര​ണ്ടാം​ന​മ്പ​ര്‍ ട്രാ​ന്‍​സ്‌​ഫോ​മ​റി​ന്‍റെ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ളി​ല്‍ പ​തി​വാ​യു​ണ്ടാ​കു​ന്ന അ​മി​ത വോ​ള്‍​ട്ടേ​ജ് കാ​ര​ണം വൈദ്യുതോ​പ​ക​ര​ണ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്നു.

ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ഈ ​ഭാ​ഗ​ത്തു​മാ​ത്രം ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പ​രാ​തി​പ്പെ​ട്ടി​ട്ടും ഇ​തിന്‍റെ യ​ഥാ​ര്‍​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ട്രാ​ന്‍​സ്‌​ഫോ​മ​റാ​ണ് ഇ​വി​ടെ​യു​ള്ള​ത്.മി​ക്ക ദി​വ​സ​ങ്ങ​ളി​ലും പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് പ​തി​വാ​ണ്.

വീ​ടു​ക​ളി​ലെ വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വൈ​ദ്യു​തി മു​ട​ങ്ങി​യ​ശേ​ഷം തിരികെ വരുന്പോൾ അ​മി​ത വോ​ള്‍​ട്ടേ​ജ് പ്ര​വാ​ഹം കാരണം ക​ത്തി​പ്പോ​കുന്നു. പ​ഞ്ചാ​യ​ത്ത് സ്‌​കൂ​ള്‍ മു​ത​ല്‍ ചി​റ​യു​ടെ കി​ഴ​ക്കേ​ഭാ​ഗം വ​രെ​യു​ള്ള പ്ര​ദേ​ശം ഇ​പ്പോ​ഴും സിം​ഗി​ള്‍​ഫെ​യ്‌​സ് ലൈ​നി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തും വോ​ള്‍​ട്ടേ​ജ് വ്യ​തി​യാ​ന​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​ണ്ടാ​യ വ​ന്‍ സാ​മ്പ​ത്തിക​ ന​ഷ്‌ടത്തി​ന് കെ​എ​സ്ഇ​ബി അ​ര്‍​ഹ​മാ​യ ന​ഷ്‌ടപ​രി​ഹാ​രം ന​ല്ക​ണ​മെ​ന്ന്‌​ മു​ന്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ ബി. ​ഹ​രി​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham electrical equipment Excessive voltage

Recent News

Corehub Up