താമരശേരി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ചിറ്റാരിക്കല്‍ ലക്ഷ്മി (65)ക്കാണ് പരിക്കേറ്റത്. വെളിമണ്ണയില്‍ ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.കാട്ടുപന്നി ലക്ഷ്മിയെ കുത്തി നിലത്തിട്ട് ആക്രമിച്ചതിനാല്‍ കൈ, കാലുകള്‍ക്ക് നല്ല പരുക്കുണ്ട്.
വയറിന് കഠിനമായ വേദനയും അനുഭവപ്പെട്ടു. ആന്തരിക രക്തസ്രാവം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക ചികിത്സ നല്കിയ താമരശേരി താലൂക്ക് ആശുപത്രി ഡോക്ടര്‍ പറഞ്ഞു.ലക്ഷ്മിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Tags : nattu vishesham Wild boar attack