വടകര: ദേശീയപാതയില്‍ കൈനാട്ടിക്കടുത്ത് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. വടകര-തലശ്ശേരി റൂട്ടിലോടുന്ന അമര്‍ ശാന്തി ബസും ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ കുറുപ്പാള്‍ ഒന്തത്ത് ഹീറോ ഷോറൂമിനു സമീപമായിരുന്നു സംഭവം. ഇരുവാഹനങ്ങളും നേര്‍ക്കു നേര് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരു വാഹനങ്ങളിലെയും യാത്രക്കാരെ നാട്ടുകാര്‍ ഉടന്‍ തന്നെ വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വടകര പോലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ചെറിയ രീതിയില്‍ ഗതാഗത തടസമുണ്ടായി.