കോഴിക്കോട്: ലഹരി മാഫിയക്കെതിരേ പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷന് തൂഫാന്' പ്രകാരം കോഴിക്കോട് സിറ്റി പരിധിയില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ 171 പേര് പിടിയിലായി.
ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ ഏഴു വരെയുള്ള കണക്കുകള്‍ പ്രകാരം 171 കേസുകളാണ് സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്.143 ഗ്രാം എം.ഡി.എം.എ, 237 ഗ്രാം കഞ്ചാവ് എന്നിവയ്ക്ക് പുറമെ 67 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.
4.32 ഗ്രാം ഹാഷിഷ് ഓയില്‍, 0.18 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ട്. ചെറിയ അളവിലുള്ള ലഹരിമരുന്ന് കൈവശം വച്ചതിന് രജിസ്റ്റര്‍ ചെയ്തത് 149 കേസുകളാണ്. രണ്ടു കേസുകള്‍ ഇടത്തരം അളവിനും ഒരു കേസ് വാണിജ്യ അളവിനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ എന്‍ഡിപിഎസ് നിയമപ്രകാരം 19 മറ്റു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (29 വീതം) രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ ഏഴിന് മാത്രം 31 കേസുകളിലായി 31 പേരെ അറസ്റ്റ് ചെയ്തു. നഗരത്തില്‍ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
Tags : nattu vishesham 171 people arrested Operation Toofan