റോഡുകളുടെ ഉദ്ഘാടനം ഗോവിന്ദൻ പള്ളിക്കാപ്പില്‍ എംഎൽഎ നിർവഹിക്കുന്നു.
കൊന്നക്കാട്: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച കൊന്നക്കാട് - മുട്ടോംകടവ് - വാഴത്തട്ട് - കോട്ടഞ്ചേരി, കൊന്നക്കാട് - കടവത്ത് മുണ്ട - കോട്ടഞ്ചേരി റോഡുകളുടെ ഉദ്ഘാടനം വാഴത്തട്ട് ജംഗ്ഷന് സമീപം ഗോവിന്ദൻ പള്ളിക്കാപ്പില്‍ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.കെ. ദീപ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിരാമൻ പാട്ടത്തിൽ, സനോജ് മാത്യു, സെക്രട്ടറി പി.ഗോകുൽ, ഓവർസിയർ എ.സിജിത, ടി.പി. തമ്പാൻ, വി. ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.