x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​ത്ര​വ​ർ​ധ​ൻ പ​ദ്ധ​തി:പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി

വെബ് ഡെസ്ക്
Published: July 31, 2026 03:57 AM IST | Updated: July 31, 2026 03:57 AM IST

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തും മെ​ഡി​ക്ക​ൽ ക്യാ​മ്പും

മാ​ലോം: ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ​യും ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പു​ല്ലൊ​ടി അ​ങ്ക​ണ​വാ​ടി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗോ​ത്ര​വ​ർ​ധ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ലോം പു​ല്ലൊ​ടി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി പ​രി​സ​ര​ത്ത് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തും ആ​യു​ർ​വേ​ദ-​നേ​ത്ര​രോ​ഗ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സി​വി​ൽ ജ​ഡ്ജി എ​സ്. ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ജ​ഡ്ജി പി.​എം. സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പു​ല്ലൊ​ടി​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ അ​ദാ​ല​ത്തി​ൽ ച​ർ​ച്ച​യാ​യി. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ​നി​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും സ്വീ​ക​രി​ച്ചു. സാ​ധ്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.

ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ൻ​സി ജെ​യി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​ധ​ന്യ, മി​നി ആ​ന്‍റ​ണി, സി. ​ല​ക്ഷ്മി, വെ​ള്ള​രി​ക്കു​ണ്ട് സി​ഐ കെ.​പി. ശ്രീ​ഹ​രി, സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി വി​കാ​രി ഫാ. ​ജി​ന്‍റോ പാ​ണാ​ക്കു​ഴി​യി​ൽ, മാ​ലോം ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ലെ ഡോ. ​ദി​ലീ​പ്, പ​യ്യ​ന്നൂ​ർ ഐ ​ഫൗ​ണ്ടേ​ഷ​ൻ പി​ആ​ർ​ഒ സ​ന്തോ​ഷ് പാ​ലാ​യി, മ​നോ​ഹ​ര​ൻ മു​ല്ല​ശേ​രി, എം. ​ല​ക്ഷ്മി​ക്കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Gothravardhan Project NattuVishasham DistrictNews

Recent News

Corehub Up