x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിത ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലേക്ക് ബോ​ളു​ക​ളെ​ത്തി​ച്ചു​ന​ൽ​കി എം​എ​ൽ​എ

വെബ് ഡെസ്ക്
Published: July 31, 2026 03:51 AM IST | Updated: July 31, 2026 03:51 AM IST

സ​ന്ദീ​പ്‌ വാ​ര്യ​ർ എം​എ​ൽ​എ ഫു​ട്ബോ​ളു​ക​ളെ​ത്തി​ച്ചു​ന​ൽ​കി​യ​പ്പോ​ൾ.

തൃ​ക്ക​രി​പ്പൂ​ർ: വ​നി​ത ഫു​ട്ബോ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്ത തൃ​ക്ക​രി​പ്പൂ​രി​ലെ പു​തു​ത​ല​മു​റ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ക​ളി​ച്ചു​വ​ള​രാ​ൻ ഫു​ട്ബോ​ളു​ക​ളെ​ത്തി​ച്ചു​ന​ൽ​കി സ​ന്ദീ​പ്‌ വാ​ര്യ​ർ എം​എ​ൽ​എ.

ക​ഴി​ഞ്ഞ ദി​വ​സം റോ​ട്ട​റി ക്ല​ബി​ന്‍റെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ എം​എ​ൽ​എ​യോ​ട് ഡ്രീം​സ് വ​നി​ത ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലെ കു​ഞ്ഞു താ​ര​മാ​യ ആ​രാ​ധ്യ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് ക​ളി​ച്ചു​വ​ള​രാ​ൻ ഫു​ട്ബോ​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. 24 മ​ണി​ക്കൂ​റി​ന​കം അ​ഞ്ച് ബോ​ളു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി എം​എ​ൽ​എ കു​ട്ടി​ക​ളു​ടെ ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു. ബീ​രി​ച്ചേ​രി ട​ർ​ഫി​ൽ പ​രി​ശീ​ല​ന​ത്തി​യ കു​ട്ടി​ക​ൾ​ക്ക് എം​എ​ൽ​എ ത​ന്നെ ഫു​ട്ബോ​ളു​ക​ൾ കൈ​മാ​റി. അ​ധ്യാ​പ​ക​നാ​യ വി.​എം. മ​ഹേ​ഷി​ന്‍റെ​യും മാ​ല​തി​യു​ടെ​യും മ​ക​ളാ​യ ആ​രാ​ധ്യ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ഡ്രീം​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​വി. രാ​ജീ​വ​ൻ, രാ​ജേ​ഷ് മാ​പ്പി​ടി​ച്ചേ​രി, മെ​ട്ട​മ്മ​ൽ പ​ത്മ​നാ​ഭ​ൻ, പ​രി​ശീ​ല​ക​ൻസ​ജി ക​രി​വെ​ള്ളൂ​ർ, കെ. ​ശാ​ലി​നി, കെ.​വി. ഗം​ഗാ​ധ​ര​ൻ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, വി.​പി.​പി. ഷു​ഹൈ​ബ് എ​ന്നി​വ​ർ ഫു​ട്ബോ​ളു​ക​ളു​ടെ കൈ​മാ​റ്റ​ച്ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags : football academy NattuVishasham DistrictNews

Recent News

Corehub Up