x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ്ക്ക​യ​ത്ത് സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മ​രം അ​പ​ക​ട​ഭീ​ഷ​ണി​ ഉയർത്തുന്നു

വെബ് ഡെസ്ക്
Published: July 31, 2026 04:03 AM IST | Updated: July 31, 2026 04:09 AM IST

അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ മ​രം.

അ​ട്ടേ​ങ്ങാ​ന: നാ​യ്ക്ക​യ​ത്ത് സം​സ്ഥാ​ന​പാ​ത​യോ​ര​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ മ​രം അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണി​ടി​ച്ച​പ്പോ​ൾ ഈ ​മ​ര​ത്തി​ന്‍റെ ഒ​രു​വ​ശ​ത്തെ വേ​രു​ക​ൾ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും മു​റി​ച്ചു​മാ​റ്റി​യ നി​ല​യി​ലാ​ണ്. മ​ണ്ണി​ടി​ച്ച ഭാ​ഗ​ത്ത് പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ മ​ര​ത്തി​നു കീ​ഴി​ൽ നി​ന്ന് കൂ​ടു​ത​ൽ മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഈ ​മ​രം ഏ​തു​നി​മി​ഷ​വും ക​ട​പു​ഴ​കി സം​സ്ഥാ​ന​പാ​ത​യി​ലേ​ക്കും വൈ​ദ്യു​ത​ലൈ​നു​ക​ളു​ടെ മു​ക​ളി​ലേ​ക്കും വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണെ​ന്ന് സ്ഥ​ല​മു​ട​മ ജേ​ക്ക​ബ് വ​ർ​ഗീ​സ് പ​റ​യു​ന്നു.

റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​രു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ സ​മ​യ​ത്തു​ത​ന്നെ മ​രം പൂ​ർ​ണ​മാ​യും മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. പി​ന്നീ​ട് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്കും ഇ ​മെ​യി​ലി​ലൂ​ടെ പ​രാ​തി അ​യ​ക്കു​ക​യും ചെ​യ്തു. ഈ ​പ​രാ​തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കാ​ഞ്ഞ​ങ്ങാ​ട് ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ച​താ​യി മ​റു​പ​ടി ല​ഭി​ച്ചെ​ങ്കി​ലും കാ​ഞ്ഞ​ങ്ങാ​ട് ഓ​ഫീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​പ്പോ​ൾ വീ​ണ്ടും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ്ഥ​ല​മു​ട​മ പ​റ​യു​ന്നു.

Tags : state highway NattuVishasham DistrictNews

Recent News

Corehub Up