ഹരിതവിദ്യാലയ കാമ്പെയിൻ ഉദ്ഘാടനം
പനത്തടി: ശുചിത്വമിഷന്റെ ഹരിതവിദ്യാലയ ശുചിത്വ കാമ്പെയിന് പാണത്തൂർ ഗവ. വെൽഫെയർ സ്കൂളിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പത്മകുമാരി അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സുപ്രിയ അജിത്ത്, പഞ്ചായത്ത് അംഗങ്ങളായ റീന തോമസ്, എം.ഷിബു, ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ സി.പി.വി. വിനോദ് കുമാർ, പിഇസി സെക്രട്ടറി കെ.വി. വിനയരാജൻ, മുഖ്യാധ്യാപിക കെ.എസ്. സിന്ധു, സീനിയർ അസിസ്റ്റന്റ് എം.കെ. റോബിൻ, സ്റ്റാഫ് സെക്രട്ടറി പി.കെ. സുമതി, എം.എം. മുജീബ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.മിനി കുമാരി, എ.സുജ എന്നിവർ പ്രസംഗിച്ചു. ഹരിത കർമസേനാംഗങ്ങളായ സ്നേഹ ഷാജി, ആലീസ് സെബാസ്റ്റ്യൻ, സുജാത, കുഞ്ഞാമിന, രാധിക എന്നിവരുമായി കുട്ടികൾ അഭിമുഖം നടത്തി.
Tags : 'Haritha Vidyalaya' campaign NattuVishasham DistrictNews