ചക്കിട്ടപാറ: ഗ്രാമ അഭിമാൻ പരിപാടിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ് - യുഎസ്എസ് തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഫാത്തിമ തഹ്ലിയ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
ഉപഹാരവും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. കെ.കെ. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിജി ഷിജു, ജനപ്രതിനിധികളായ ജിൻസി മനോജ്, മൊയ്തി കോടേരി, ബിന്ദു ബാലകൃഷ്ണൻ, പി.സി. സുരാജൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റെജി കോച്ചേരി, ആവള ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Honoring top