പുൽപ്പള്ളി: ഗ്രീൻവാലി പ്രദേശത്ത് പോലീസ് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് ഗ്രീൻവാലി റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
വാർഷികാഘോഷം പഞ്ചായത്തംഗം എം.ടി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഗ്രീൻവാലി പ്രദേശത്തേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലേയും കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
പൊതുയോഗത്തിൽ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: കുര്യാക്കോസ് കിഴക്കഞ്ചേരിയിൽ (പ്രസിഡന്റ്), വാർഗീസ് മാപ്പനാത്ത് (വൈസ് പ്രസിഡന്റ്), പാപ്പച്ചൻ കാഞ്ഞൂക്കാരൻ (സെക്രട്ടറി), രാജൻ പാലക്കപ്പറന്പിൽ (ജോയിന്റ് സെക്രട്ടറി), ബാലൻ നായർ പുളിയിടത്തുകണ്ടി (ട്രഷറർ).
Tags : nattu vishesham Police want surveillance cameras