താമരശേരി: ബാറിൽ വച്ച് യുവാവിനെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. പയ്യോളി പുതിയോട്ടിൽ ഫഹദ് (36), മൈക്കാവ് പട്ടരുമഠത്തിൽ ആൽബിൻ ബേബി (30), വെളിമണ്ണ എലിയാം പാറമ്മൽ അജയ്, ദിൻഷാദ് എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകുന്നേരം നാലിന് താമരശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിലായിരുന്നു സംഭവം. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ തകർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബാലുശേരി എകരൂൽ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയതത്.
Tags : nattu vishesham Four arrested attacking youths