x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍


Published: June 9, 2026 06:16 AM IST | Updated: June 9, 2026 06:16 AM IST

ച​വ​റ : മ​ണ്‍​സൂ​ണ്‍​കാ​ല ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി​വ​രെ 52 ദി​വ​സ​മാ​ണ് നി​രോ​ധ​നം. മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കാ​നും മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​കാ​ലം സു​ര​ക്ഷി​ത​മാ​ക്കാ​നു​മാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തോ​ടെ മ​ത്സ്യ​മേ​ഖ​ല​യി​ല്‍ വ​റു​തി​യു​ടെ ദി​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.

വ​ലി​യ വ​ള്ള​ങ്ങ​ള്‍ ക​ര​യ്ക്കു ക​യ​റ്റു​ന്ന​തോ​ടെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍​ക്ക് നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ തു​റ​ന്നു​കൊ​ടു​ക്കും. ഹാ​ര്‍​ബ​റു​ക​ളി​ലും ലാ​ന്‍​ഡിം​ഗ് സെ​ന്‍ററു​ക​ളി​ലു​മു​ള്ള ഡീ​സ​ല്‍ ബ​ങ്കു​ക​ള്‍ അ​ട​ച്ചി​ടും. ഇ​ന്‍​ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ള്‍​ക്ക് ഡീ​സ​ല്‍ ല​ഭ്യ​മാ​ക്കാ​നാ​യി മ​ത്സ്യ​ഫെ​ഡി​ന്റെ തെ​ര​ഞ്ഞെ​ടു​ത്ത ഡീ​സ​ല്‍ ബാ​ങ്കു​ക​ള്‍ തു​റ​ന്നു കൊ​ടു​ക്കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ കേ​ര​ള തീ​രം വി​ട്ട​താ​യി ഉ​റ​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ട്രോ​ളിം​ഗ് ബോ​ട്ടു​ക​ള്‍ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. എ​ക്കോ സൗ​ണ്ട​ര്‍, വ​യ​ര്‍​ലെ​സ്, ജി​പി​എ​സ്, വ​ല തു​ട​ങ്ങി​യ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ എ​ല്ലാം സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​ത്തു​ട​ങ്ങി.

ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് എ​ത്തി​യ എ​ല്ലാ ട്രോ​ളിം​ഗ് ബോ​ട്ടു​ക​ളും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ നീ​ണ്ട​ക​ര പാ​ല​ത്തി​ന് കി​ഴ​ക്കു വ​ശ​ത്തേ​ക്ക് മാ​റ്റി​തു​ട​ങ്ങി. ഇ​ന്ന് രാ​വി​ലെ എ​ത്തു​ന്ന ബോ​ട്ടു​ക​ള്‍​ക്കും ഹാ​ര്‍​ബ​റു​ക​ളി​ല്‍ മ​ത്സ്യ​വി​ത​ര​ണം ന​ട​ത്താം. ശേ​ഷം നീ​ണ്ട​ക​ര പാ​ല​ത്തി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തേക്ക് മാ​റ്റ​ണം.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സൗ​ജ​ന്യ റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​വ​രെ പ​ര​വൂ​ര്‍ മു​ത​ല്‍ അ​ഴീ​ക്ക​ല്‍ വ​രെ ക​ട​ലി​ലും ഉ​ച്ച​യ്ക്ക് ശേ​ഷം തീ​ര​ദേ​ശ മേ​ഖ​ല​യി​ലും ട്രോ​ളിം​ഗ് നി​രോ​ധ​നം സം​ബ​ന്ധി​ച്ച അ​നൗ​ണ്‍​സ്‌​മെ​ന്‍റുക​ള്‍ ന​ട​ത്തു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ര​മേ​ശ് ശ​ശി​ധ​ര​ന്‍, ഫി​ഷ​റീ​സ് അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്ട​ര്‍ ഐ.ത​സ്ലീ​മ ബീ​ഗം എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഫി​ഷ​റീ​സ് വ​കു​പ്പ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ്, കോ​സ്റ്റ​ല്‍ പോ​ലീ​സ് തു​ട​ങ്ങി​യ​വ​രു​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ​പോ​ലെ ഇ​ത്ത​വ​ണ​യും മൂ​ന്നു ബോ​ട്ടു​ക​ള്‍ മ​റൈ​ന്‍ എ​ന്‍​ഫോ​യി​സ്‌​മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യും പ​രി​ശോ​ധ​ന​യ്ക്കാ​യും ഉ​ണ്ടാ​കും.

കൊ​ല്ലം ഹാ​ര്‍​ബ​ര്‍, നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍, അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​ര്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ബോ​ട്ടു​ക​ള്‍ ഉ​ണ്ടാ​വു​ക. മൂ​ന്ന് ഇ​ട​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും.ഫി​ഷ​റീ​സ് വ​കു​പ്പും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര, അ​ഴീ​ക്ക​ല്‍, കൊ​ല്ലം ഹാ​ര്‍​ബ​റു​ക​ളി​ലും പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തും.


ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി തു​ട​ങ്ങി.
മ​റ്റു ചി​ല​ര്‍ വ​ള്ള​ങ്ങ​ളി​ലും ഇ​ത​ര മേ​ഖ​ല​ക​ളി​ലും തൊ​ഴി​ലി​നാ​യി കു​ടി​യേ​റും. പ​ല ബോ​ട്ട് ഉ​ട​മ​ക​ളും പ​ണം വാ​യ്പ​യെ​ടു​ത്തും ക​ട​മെ​ടു​ത്തും ആ​ണ് ബോ​ട്ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​വ​രാ​റു​ള്ള​ത്. ഇ​നി വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ മേ​ഖ​ല വ​റു​തി​യു​ടെ ദി​ന​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്.

 നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ല്ലാവ​ര്‍​ക്കും ബാ​ധ​കം: ക​ള​ക്‌ടർ‍

കൊ​ല്ലം : ഇന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ല്ലാവര്‍​ക്കും ബാ​ധ​ക​മാ​ണെ​ന്ന് ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ് അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​നും തീ​ര​ദേ​ശ​ത്തെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫി​ഷ​റീ​സ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​മാ​യും പ്ര​തി​നി​ധി​ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

തീ​ര​പ്ര​ദേ​ശ​ത്ത് പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. നീ​ണ്ട​ക​ര പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗം, ത​ങ്ക​ശേ​രി, അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ യ​ന്ത്ര മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ സ​ഞ്ചാ​ര​വും ന​ങ്കൂ​ര​മി​ട​ലും പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു. ഇ​ന്‍​ബോ​ര്‍​ഡ് എ​ന്‍​ജി​ന്‍ ബോ​ട്ടു​ക​ള്‍ ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ പ​ര​മ്പ​രാ​ഗ​ത ബോ​ട്ടു​ക​ള്‍​ക്കും നീ​ണ്ട​ക​ര ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ വ​ഴി പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കും. അ​ഷ്‌ടമു​ടി​ക്കാ​യ​ലി​ന്‍റെ കി​ഴ​ക്ക​ന്‍ തീ​ര​ങ്ങ​ളി​ലും കാ​യ​ല്‍ മു​ഖ​ങ്ങ​ളി​ലു​മു​ള്ള സ്വ​കാ​ര്യ ജെ​ട്ടി​ക​ളി​ലും വാ​ര്‍​ഫു​ക​ളി​ലും യ​ന്ത്ര ബോ​ട്ടു​ക​ള്‍​ക്ക് ലാ​ന്‍​ഡിം​ഗ് സൗ​ക​ര്യം ന​ല്‍​ക​രു​ത്.

നി​രോ​ധ​നം ലം​ഘി​ച്ച് ട്രോ​ള​റു​ക​ള്‍ ക​ട​ലി​ല്‍ പോ​കു​ന്ന​ത് ത​ട​യാ​ന്‍ നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര, ആ​ല​പ്പാ​ട്, അ​ഴീ​ക്ക​ല്‍ മേ​ഖ​ല​ക​ളി​ലെ എ​ല്ലാ മ​റൈ​ന്‍ ഇ​ന്ധ​ന പ​മ്പു​ക​ളും അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 28 വ​രെ അ​ട​ച്ചി​ട​ണം. നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ ബോ​ട്ടു​ക​ള്‍​ക്ക് ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ ഇ​ള​വ് ന​ല്‍​കും. മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ കാ​നു​ക​ളി​ലോ കു​പ്പി​ക​ളി​ലോ ഇ​ന്ധ​നം ന​ല്‍​കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​മ്പ് ഉ​ട​മ​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​മു​ണ്ട്.

യ​ന്ത്ര ബോ​ട്ടു​ക​ള്‍​ക്ക് അ​ന​ധി​കൃ​ത​മാ​യി ഇ​ന്ധ​നം വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ഉ​റ​പ്പാ​ക്ക​ണം. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ നി​രോ​ധ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് കൊ​ല്ലം തീ​രം വി​ട്ടു​പോ​ക​ണം.

തീ​ര​ദേ​ശ​ങ്ങ​ളി​ല്‍ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ന്‍ കൊ​ല്ലം സ​ബ് ക​ള​ക്‌ടറു​ടെ ഏ​കോ​പ​ന​ത്തി​ല്‍ പ്ര​ത്യേ​ക എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റു​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ അ​ത​ത് പ​രി​ധി​ക​ളി​ല്‍ എ​ക്സി​ക്യു​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​മാ​രും സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണം.

ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ക​ള​ക്‌ടർ‍ വ്യ​ക്ത​മാ​ക്കി.

Tags : nattu vishesham ban From midnight today

Recent News

Corehub Up