x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​യാ​ട് 27-ാം മൈ​ൽ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്


Published: June 9, 2026 07:19 AM IST | Updated: June 9, 2026 07:19 AM IST

ത​ല​യാ​ട്: ത​ല​യാ​ട് മു​ത​ൽ 27-ാം മൈ​ൽ വ​ഴി കൂ​രാ​ച്ചു​ണ്ട്, ക​ക്ക​യം ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ നി​ർ​മി​ച്ച റോ​ഡ് ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

ഏ​ക​ദേ​ശം 80 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഈ ​റോ​ഡി​ന് മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​ൽ ഏ​ക​ദേ​ശം 500 മീ​റ്റ​ർ ഭാ​ഗം മാ​ത്ര​മാ​ണ് ടാ​റിം​ഗ്, കോ​ൺ​ക്രീ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

മ​ല​യോ​ര ഹൈ​വേ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 27-ാം മൈ​ൽ ഭാ​ഗ​ത്തു​നി​ന്ന് ത​ല​യാ​ട്ടേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​യി ഈ ​റോ​ഡ് ഉ​പ​യോ​ഗി​ക്കാ​നാ​കും.

റോ​ഡ് ന​വീ​ക​രി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ന്ന​തി​നൊ​പ്പം ത​ല​യാ​ട് ബൈ​പാ​സ് റോ​ഡാ​യി ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. അ​തി​നാ​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

 പൂ​ള​പ്പാ​റ-പൂ​ള​വ​ള്ളി റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്ത​ണ​മെ​ന്ന്

കോ​ട​ഞ്ചേ​രി: പൂ​ള​പ്പാ​റ-​പൂ​ള​വ​ള്ളി റോ​ഡി​ന്‍റെ പ്ര​വേ​ശ​ന​ഭാ​ഗ​ത്തെ ചെ​ളി​ക്കു​ഴി​ക​ൾ നി​ക​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു. അ​ഗ​സ്ത്യ​മു​ഴി-​കൈ​ത​പ്പൊ​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പൂ​ള​പ്പാ​റ- പൂ​ള​വ​ള്ളി റോ​ഡി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്.

റോ​ഡു​പ​ണി ഈ ​ഭാ​ഗ​ത്ത് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കു​ഴി​ക​ൾ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ നി​ക​ത്തി​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണ്.

കൂ​ടാ​തെ കു​ഴി​ക​ളി​ൽ വാ​ഹ​നം ചാ​ടു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ചെ​ളി​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഈ ​വി​ഷ​യം ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

K-Rail Survey

Tags : nattu vishesham Thalayadu 27th Road should be made

Recent News

Corehub Up