x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ: അ​ദാ​ല​ത്ത് 11വ​രെ തു​ട​രും


Published: June 9, 2026 08:13 AM IST | Updated: June 9, 2026 08:13 AM IST

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ളെ നേ​രി​ട്ട് കേ​ൾ​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ൽ ഫേ​സ് വ​ണ്ണി​ലെ 80 ഓ​ളം കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

വാ​യ്പ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ള്ള ലി​സ്റ്റു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​തി​ൽ പു​തു​താ​യി ചേ​ർ​ക്കേ​ണ്ട​താ​യ രേ​ഖ​ക​ൾ/ വാ​യ്പ്പ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ര​ന്ത​ബാ​ധി​ത​രാ​യി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​വ​രു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​ദാ​ല​ത്ത്. ഫേ​സ് 1, ഫേ​സ് 2എ, ​ഫേ​സ് 2ബി ​പ​ട്ടി​ക​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും ലോ​ണു​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. 11 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ദാ​ല​ത്തു ന​ട​ക്കും.

ഇ​ന്ന് ഫേ​സ് വ​ണ്ണി​ൽ ബാ​ക്കി​യു​ള്ള​വ​രും ഫേ​സ് 2എ ​പ​ട്ടി​ക​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളും ക​ള​ക്ട​റേ​റ്റ് ക​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് 2024 ജൂ​ലൈ 30ന് ​ഉ​ണ്ടാ​യി​രു​ന്ന ബാ​ങ്ക് ലോ​ണു​ക​ൾ സം​ബ​ന്ധി​ച്ച ബാ​ങ്ക് ലോ​ണ്‍ സ്റ്റേ​റ്റ്മെ​ന്‍റ്, പാ​സ് ബു​ക്ക് എ​ന്നി​വ ഉ​ൾ​പ്പെ​ടെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ൾ അ​ദാ​ല​ത്തി​ൽ കൊ​ണ്ടു​വ​ര​ണം.

മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ലോ​ണ്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന മ​റ്റ് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ല​ഭ്യ​മാ​ക്ക​ണം. അ​ദാ​ല​ത്തി​ലെ​ത്തു​ന്ന​വ​ർ ആ​ധാ​ർ അ​ല്ലെ​ങ്കി​ൽ തി​രി​ച്ച​റി​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പ്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ലോ​ണ്‍ അ​ക്കൗ​ണ്ട് പാ​സ് ബു​ക്കി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വാ​യ്പ​ക്കാ​ര​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​മ്മ​ത​പ​ത്രം, മ​ര​ണ​പ്പെ​ട്ട വ്യ​ക​തി​യു​ടെ അ​വ​കാ​ശ രേ​ഖ​ക​ൾ എ​ന്നി​വ​യി​ൽ ല​ഭ്യ​മാ​യ​വ കൊ​ണ്ടു​വ​ര​ണം.

നേ​രി​ട്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ക്യാ​ന്പി​ൽ വ​രു​ന്ന മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​കെ. ഇ​ന്ദു, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​വി. മ​ൻ​മോ​ഹ​ൻ, ജി​ല്ലാ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ആ​ർ. സാ​ബു, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Bank loan for disaster

Recent News

Corehub Up