x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ വീ​ണ്ടും വി​ചി​ത്ര മോ​ഷ​ണം; റെ​യി​ൽ​വേ പാ​ള​ത്തി​ന് പി​ന്നാ​ലെ മൊ​ബൈ​ൽ ട​വ​റും ക​വ​ർ​ന്നു


Published: June 13, 2026 01:33 PM IST | Updated: June 13, 2026 01:33 PM IST

പാ​റ്റ്ന: ബി​ഹാ​റി​ലെ ബ​ക്സ​ർ ജി​ല്ല​യി​ൽ 132 അ​ടി ഉ​യ​ര​മു​ള്ള ടെ​ലി​കോം ട​വ​റും 15 കെ​വി​എ ജ​ന​റേ​റ്റ​റും ക​വ​ർ​ന്നു. റെ​യി​ൽ​വേ പാ​ളം ക​വ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും വി​ചി​ത്ര​മാ​യ മോ​ഷ​ണ വാ​ർ​ത്ത പു​റ​ത്തു​വ​രു​ന്ന​ത്.

പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന മൊ​ബൈ​ൽ ട​വ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ജി.​ടി.​എ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. മൊ​ബൈ​ൽ ട​വ​റി​ന് പു​റ​മെ, അ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന 15 കെ​വി​എ ജ​ന​റേ​റ്റ​റും മ​റ്റ് സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു.

ജ​ന​വാ​സ മേ​ഖ​ല​യാ​യ ദും​റാ​വോ​ണി​ൽ സ്ഥാ​പി​ച്ച ട​വ​ർ കാ​ണാ​താ​യ​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ത്ഭു​ത​പ്പെ​ടു​ത്തി. ക​ന്പ​നി പ്ര​തി​നി​ധി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

10 വ​ർ​ഷം മു​ന്പാ​ണ് ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള ഒ​പ്പി​ട്ട​തെ​ന്ന് ഭൂ​മി​യു​ട​മ ഹ​രേ​നാ​ട് യാ​ദാ​വ് പ​റ​ഞ്ഞു. 2022 ക​രാ​ർ അ​വ​സാ​നി​ച്ചു​വെ​ന്നും പി​ന്നീ​ട് ക​ന്പ​നി വാ​ട​ക ന​ൽ​കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തെ തു​ട​ർ​ന്ന് പ​ല​ത​വ​ണ ക​ന്പ​നി​ക്ക് നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2023-ലാ​യി​രു​ന്നു ബി​ഹാ​റി​ലെ സ​മ​സ്തി​പു​ർ ജി​ല്ല​യി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റെ​യി​ൽ​വേ ട്രാ​ക്ക് ക​വ​ർ​ന്ന​ത്. ഈ ​കേ​സി​ൽ ഇ​തു​വ​രെ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല.

Tags : theft railway track mobile tower

Recent News

Corehub Up