കോഴിക്കോട്: നിപ കൺട്രോൾ റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎല്‍എ. കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉള്ളവരെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്നില്ലെന്നു ആരോപിച്ചാണ് മുന്‍ മന്ത്രികൂടിയായ റിയാസിന്‍റെ പ്രതിഷേധം.
കഴിഞ്ഞ തവണ കണ്ടെയ്ൻമെന്‍റ് സോണിൽ ഉള്ളവരെ ജനപ്രതിനിധികൾ വിളിച്ച് ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാൽ, ഇത്തവണ അതിന് അനുവദിക്കുന്നില്ല.
കൺട്രോൾ റൂമിൽ എംഎൽഎയ്ക്ക് ഇരിക്കാൻ പറ്റുമോ എന്നും റിയാസ് ചോദിച്ചു. ആരോഗ്യവകുപ്പിൽനിന്നും എംഎൽഎയെ ഉൾപ്പെടുത്തിയുള്ള ഫോൺ സംഭാഷണം വേണ്ടെന്നാണ് നിർദേശമെന്നാണ് കളക്ടർ പറയുന്നതെന്നും റിയാസ് പറഞ്ഞു.
Tags : muhammed riyaz protested Nipah