x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന വി​വാ​ദം രാ​ജി​കൊ​ണ്ടു തീ​രി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ


Published: June 15, 2026 06:46 AM IST | Updated: June 15, 2026 06:46 AM IST

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ച കെ.​ബി. പ്ര​ദീ​പി​നെ ദേ​വ​സ്വം വ​കു​പ്പ് കേ​സ് കൈ​കാ​ര്യം ചെ​യ്യാ​ന്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം രാ​ജി​വ​ച്ച​തു​കൊ​ണ്ടു​മാ​ത്രം പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പ്ര​ദീ​പ് സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഏ​തെ​ല്ലാം ഫ​യ​ല്‍ ക​ണ്ടു​വെ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​ശേ​ഷം ര​ണ്ടു പ്ര​ധാ​ന​പ്പെ​ട്ട രാ​ജി​ക​ളാ​ണു​ണ്ടാ​യ​ത്. വൈ​ദ്യു​തി​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ളി​യ​നെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ പ്ര​ധാ​ന പ​ദ​വി​യി​ല്‍ നി​യ​മി​ച്ച​തി​നെ യു​ഡി​എ​ഫും ന്യാ​യീ​ക​രി​ച്ചു. സ്വ​ജ​ന​പ​ക്ഷ​പാ​തം ന​ട​ത്തി​യ മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ​യാ​ണു ചോ​ദ്യം​ചെ​യ്യു​ന്ന​ത്. ഫ​ല​പ്ര​ദ​മാ​യ മ​റു​പ​ടി മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും പ​റ​ഞ്ഞി​ല്ല. സം​ഘ്പ​രി​വാ​ര്‍ വേ​ദി​യി​ല്‍ കേ​ര​ള​ത്തി​ലെ മൂ​ന്ന് പ്ര​ധാ​ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​സി​മാ​ര്‍ പ​ങ്കെ​ടു​ത്ത​തും ഗൗ​ര​വ​ക​ര​മാ​ണ്. ഇ​തി​നെ​ക്കു​റി​ച്ച് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും യു​ഡി​എ​ഫും മ​റു​പ​ടി പ​റ​യ​ണം.

കേ​ര​ള​ത്തി​ലെ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലാ​ണ്. ഡെ​ങ്കി​പ്പ​നി, നി​പ, ഷി​ഗെ​ല്ല, നി​പ എ​ന്നി​വ​യാ​ല്‍ ജ​നം ഉ​ത്ക​ണ്ഠാ​കു​ല​രാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് സ്ഥ​ലം​മാ​റ്റ​വും ത​രം താ​ഴ്ത്ത​ലും. പ്ര​തി​രോ​ധ​ത്തി​നു സ​ര്‍​ക്കാ​രും മ​ന്ത്രി​യും ഫ​ല​പ്ര​ദ​മാ​യി നേ​തൃ​ത്വം ന​ല്‍​കു​ന്നി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Tags : Special Prosecutor appointment controversy resignation M.V. Govindan

Recent News

Corehub Up