x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ച്ചി​ൽ എ​ത്തി​യ യു​വ​തി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; സ്വ​കാ​ര്യ റി​സോ​ർ​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ


Published: June 15, 2026 01:44 AM IST | Updated: June 15, 2026 01:44 AM IST

തി​രു​വ​ന​ന്ത​പു​രം: ബീ​ച്ചി​ൽ എ​ത്തി​യ യു​വ​തി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ച്ചി​റ പ​ട്ടി​യാ​ര​ത്തും​വി​ള വീ​ട്ടി​ൽ വി​നീ​താ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ പാ​പ​നാ​ശം ഏ​ണി​ക്ക​ൽ ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. ബീ​ച്ചി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളെ വി​നീ​ത് ത​ട​ഞ്ഞു​നി​ർ​ത്തി ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. യു​വ​തി​ക​ൾ സം​ഭ​വം ടൂ​റി​സം പോ​ലീ​സി​നെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് വി​നീ​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും പൊ​തു​സ്ഥ​ല​ത്ത് അ​ശ്ലീ​ല പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നും വ​കു​പ്പു​ക​ൾ ചു​മ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : resort security guard arrested nudity young women beach

Recent News

Corehub Up