x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധാരണാപത്രം സർക്കാർ പുതുക്കിയില്ല; നെല്ലുവില വിതരണം വൈകും

സി.​കെ. കൃ​ഷ്ണ​കു​മാ​ർ
Published: June 15, 2026 02:35 AM IST | Updated: June 15, 2026 02:35 AM IST

രാ​മ​ങ്ക​രി: ബാ​ങ്കു​ക​ളു​മാ​യു​ള്ള ധാ​ര​ണ​പ​ത്രം സ​ർ​ക്കാ​ർ പു​തു​ക്കാ​ത്ത​തി​നാ​ൽ കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​കൃ​ഷി​യി​ൽ സം​ഭ​രി​ച്ച നെ​ൽ വി​ല ല​ഭി​ക്കു​ന്ന​ത് ഇ​നി​യും വൈ​കും. എ​സ്ബി​ഐ, ക​ന​റ​ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​വു​മാ​യി സ​പ്ലൈ​കോ പി​ആ​ർ​എ​സ് വാ​യ്പ​യു​ടെ ധാ​ര​ണാ​പ​ത്രം വീ​ണ്ടും ഒ​പ്പു​വ​ച്ചാ​ലെ വി​ല വി​ത​ര​ണം പു​നഃ​രാ​രം​ഭി​ക്കാ​നാ​വൂ.

ഏ​താ​നും ദി​വ​സം മു​ന്പ്100 കോ​ടി രൂ​പ സ​പ്ലൈ​കോ ബാ​ങ്കു​ക​ൾ​ക്ക് കൈ​മാ​റി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​പ്രി​ൽ 30 വ​രെ പി ​എം​ഒ വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കെ​ല്ലാം വി​ല വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ ക​രാ​ർ പു​തു​ക്കാ​തെ അ​ത് ന​ട​പ്പാ​കി​ല്ലെ​ന്നാ​ണ് പു​തി​യ വി​വ​രം.

പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ല് സം​ഭ​രി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണം ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലെ​ത്താ​ത്ത​തി​നാ​ൽ കു​ട്ട​നാ​ട്ടി​ൽ അ​ടു​ത്തി​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു. സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പി​ആ​ർ​എ​സ് ര​സീ​ത് ഈ​ടാ​ക്കി സ​ർ​ക്കാ​ർ ഗാ​ര​ന്‍റി​യി​ലാ​ണ് ബാ​ങ്കു​ക​ൾ വാ​യ്പ​യാ​യി ക​ർ​ഷ​ക​ർ​ക്ക് വി​ല അ​ക്കൗ​ണ്ടി​ലേ​ക്കി​ടു​ന്ന​ത്.

നി​ല​വി​ൽ 284 കോ​ടി​യോ​ളം രൂ​പ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​നു​ണ്ട്. ക​രാ​ർ പു​തു​ക്കി​യാ​ലും ഏ​പ്രി​ൽ 30വ​രെ​യു​ള്ള പി​ആ​ർ​എ​സ് ര​സീ​തു​ക​ളു​ടെ പ​ണ​മേ ബാ​ങ്കു​ക​ൾ​വ​ഴി ല​ഭി​ക്കൂ. ബാ​ക്കി​യു​ള്ള​വ​ർ വീ​ണ്ടും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

അ​തേ​സ​മ​യം ബാ​ങ്കു​ക​ളു​മാ​യി ക​രാ​ർ പു​തു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​ന്നും പ​ണം വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സ​പ്ലൈ​കോ പാ​ഡി​ മാ​ർ​ക്ക​റ്റിം​ഗ് വി​ഭാ​ഗം അ​റി​യി​ച്ചു. പ​ണം ഉ​ട​നെത​ന്നെ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾവ​ച്ച് ഇ​ത് വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ക പ്ര​യാ​സ​മാ​ണ​ന്നും ഇ​നി​യും നീ​ണ്ടു​പോ​കു​മോ എ​ന്നാ​ണ് ആ​ശ​ങ്ക​യെ​ന്നു​മാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Tags : not renew MoU Government distribution paddy prices delayed

Recent News

Corehub Up