x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ജ​ർ​മ​നി കുറസാവൊയെ തകർത്തു


Published: June 15, 2026 01:47 AM IST | Updated: June 15, 2026 01:47 AM IST

ന്യൂ​യോ​ർ​ക്ക്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ജ​ർ​മ​നി​യു​ടെ സ്ഫോ​ട​നാ​ത്മ​ക തു​ട​ക്കം. ഗ്രൂ​പ്പ് ഇ​യി​ൽ കു​ഞ്ഞ​ന്മാ​രാ​യ കു​റ​സാ​വൊ​യെ ഒ​ന്നി​ന് എ​തി​രേ ഏ​ഴ് ഗോ​ളി​ന് ജ​ർ​മ​നി ത​ക​ർ​ത്തെ​റി​ഞ്ഞു.

ആ​റാം മി​നി​റ്റി​ൽ ഫി​ലി​ക്സ് മെ​ച്ച​യി​ലൂ​ടെ തു​ട​ങ്ങി​യ ജ​ർ​മ​ൻ ഗോ​ൾ​വേ​ട്ട​യ്ക്ക് അ​വ​സാ​നം കു​റി​ച്ച​ത് കാ​യ് ഹ​വേ​ർ​ട്ട്സ് ആ​യി​രു​ന്നു. ഹ​വേ​ർ​ട്ട്സ് (45+5 പെ​നാ​ൽ​റ്റി, 88) ഇ​ര​ട്ട​ഗോ​ൾ സ്വ​ന്ത​മാ​ക്കി.

നി​ക്കോ ഷോ​ൽ​ട്ട​ർ​ബ​ർ​ഗ് (38), യ​മാ​ൽ മു​സി​യാ​ല (47), ന​ഥാ​നി​യേ​ൽ ബ്രൗ​ണ്‍ (68), ഡെ​നി​സ് ഉ​ണ്ഡ​വ് (78) എ​ന്നി​വ​രും ജ​ർ​മ​നി​ക്കാ​യി വ​ല​കു​ലു​ക്കി.

ക​ന്നി​ക്കാ​രാ​യി ലോ​ക​ക​പ്പ് വേ​ദി​യി​ൽ എ​ത്തി​യ കു​റ​സാ​വൊ​യ്ക്കു വേ​ണ്ടി ലി​വാ​നൊ കൊ​മെ​നെ​ർ (21) ആ​ശ്വാ​സ ഗോ​ൾ നേ​ടി. ഫി​ഫ ലോ​ക​ക​പ്പി​ൽ കു​റ​സാ​വൊ​യു​ടെ ക​ന്നി മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ ഗോ​ളി​നു​ട​മ​യാ​യി ലി​വാ​നൊ.

ബ്ര​സീ​ൽ 1-1ന് ​മൊ​റോ​ക്കോ​യു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് ജ​ർ​മ​നി​യു​ടെ ക​രു​ത്ത​റി​യി​ച്ചു​ള്ള വ​ന്പ​ൻ​ജ​യം. വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​ന്‍റെ ഗോ​ളാ​യി​രു​ന്നു ബ്ര​സീ​ലി​നു സ​മ​നി​ല സ​മ്മാ​നി​ച്ച​ത്.

ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സ്പെ​യി​ൻ, ബെ​ൽ​ജി​യം ടീ​മു​ക​ൾ ക​ള​ത്തി​ലെ​ത്തും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30ന് ​കേ​പ് വെ​ർ​ദെയ്ക്ക് എ​തി​രേ​യാ​ണ് സ്പെ​യി​ൻ ഇ​റ​ങ്ങു​ന്ന​ത്.

Tags : Germany seventh heaven FIFA World Cup Football

Recent News

Corehub Up