x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദളിത് ക്രൈസ്തവരുടെ ഭരണഘടനാ അവകാശം നിഷേധിക്കുന്നത് ഖേദകരം: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം


Published: June 15, 2026 02:25 AM IST | Updated: June 15, 2026 02:25 AM IST

പ​ത്ത​നം​തി​ട്ട: ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് കെ​സി​ബി​സി എ​സ് സി, ​എ​സ്ടി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം. ഡി​സി​എം​എ​സ് സം​സ്ഥാ​ന സ​മി​തി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും പ്ര​വ​ര്‍ത്ത​നോദ് ഘാ​ട​ന​വും നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​തു​ മ​തം സ്വീ​ക​രി​ക്കാ​നും, അ​ങ്ങ​നെ സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഒ​രു വി​വേ​ച​ന​വും പൗ​ര​നോ​ട് കാ​ണി​ക്കാ​ന്‍ പാ​ടി​ല്ലാ​യെ​ന്ന് ഉ​റ​പ്പും ന​ല്‍കു​ന്ന രാ​ജ്യ​ത്താ​ണ് 1950 മു​ത​ല്‍ ദ​ളി​ത് ക്രൈ​സ്ത​വ​ര്‍ വി​വേ​ച​നം നേ​രി​ടു​ന്ന​തെ​ന്ന് ബി​ഷ​പ് ചൂ​ണ്ടി​ക്കാ​ട്ടി.​എ​റ​ണാ​കു​ളം പി​ഒ​സി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ഒ​സി ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ന്‍ സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കൂ​റ്റ്, ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​കേ​ല്‍, വി.​സി. ജോ​ര്‍ജ് കു​ട്ടി, ജോ​യി മാ​ത്യു പാ​ലാ, ബീ​ന ജേ​ക്ക​ബ് കാ​ഞ്ഞി​ര​പ്പ​ള്ളി, സി​ജി മോ​ള്‍, ഫാ.​ മൈ​ക്കി​ള്‍ പു​ളി​ക്ക​ന്‍, ഡോ. ​സി​ജോ ജേ​ക്ക​ബ്, ജോ​യി കൂ​നാ​നി​ക്ക​ല്‍, വി​ജ​യ​ന്‍ പാ​റ​ശാ​ല, ത്രേ​സ്യാ​മ്മ, ജെ​യിം​സ് ഇ​ല​വു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Mar Aprem Dalit Christians constitutional rights denied

Recent News

Corehub Up