Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Denied

ലൈംഗികാതിക്രമം; മെഹുൽ ചോക്സിയുടെ അഭിഭാഷകന് യുകെയിൽ ജാമ്യം നിഷേധിച്ചു

ല​​​ണ്ട​​​ൻ: സാ​​​ന്പ​​​ത്തി​​​കത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ വ്യ​​​വ​​​സാ​​​യി മെ​​​ഹു​​​ൽ ചോ​​​ക്സി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വി​​​ജ​​​യ് അ​​​ഗ​​​ർ​​​വാ​​​ളി​​​ന് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ കേ​​​സി​​​ൽ യു​​​കെ​​​യി​​​ലെ കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ചു.

കു​​​റ്റാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ക്രൗ​​​ൺ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ് ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സൗ​​​ത്ത് വാ​​​ക്ക് ക്രൗ​​​ൺ​​​ കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​ത്.

അ​​​ഞ്ചാ​​​ഴ്ച​​​യാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ക്രി​​​മി​​​ന​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ‍യ വി​​​ജ​​​യ് അ​​​ഗ​​​ർ​​​വാ​​​ളി​​​നെ ഓ​​​ഗ​​​സ്റ്റ് 11-നാ​​​ണ് ല​​​ണ്ട​​​നി​​​ലെ ആ​​​ഡം​​​ബ​​​ര​​​വ​​​സ​​​തി​​​യി​​​ൽ​​നി​​​ന്ന് അ​​​റ​​​സ്റ്റ് ​ചെ​​​യ്ത​​​ത്. നാ​​​ല് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ കേ​​​സു​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ ബ​​​ലാ​​​ത്സം​​​ഗ​​​ ആ​​​രോ​​​പ​​​ണ​​​വും ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ണ്ട്.

അ​​​ഗ​​​ർ​​​വാ​​​ളി​​​നൊ​​​പ്പം അ​​​റ​​​സ്റ്റി​​​ലാ​​​യ സ​​​ഹാ​​​യി മ​​​ൻ​​​പ്രീ​​​ത് കൗ​​​റി​​​നെ​​​തി​​​രേ​​​യും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​രു​​​വ​​​രും വി​​​ചാ​​​ര​​​ണ​ തീ​​​യ​​​തി​​​യാ​​​യ 2027 മാ​​​ർ​​​ച്ച് 15വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ തു​​​ട​​​രും.

National

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു

ബം​​​​ഗ​​​​ളൂ​​​​രു: ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ​​​​രി​​​​പാ​​​​ടി​​​​ക്ക് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച് ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ.

മൈ​​​​സൂ​​​​രു​​​​വി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക സ്റ്റേ​​​​റ്റ് ഓ​​​​പ്പ​​​​ൺ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ (കെ​​​​എ​​​​സ്ഒ​​​​യു) നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ദീ​​​​ൻ​​​​ദ​​​​യാ​​​​ൽ ഉ​​​​പാ​​​​ധ്യാ​​​​യ പ്ര​​​​ഭാ​​​​ഷ​​​​ണ പ​​​​ര​​​​മ്പ​​​​ര​​​​യ്ക്കാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.

National

ഹോ​ർ​മു​സ് വ​ഴി​ ഗ​താ​ഗ​തം നി​ഷേ​ധി​ച്ചു; ക​റാ​ച്ചി​യി​ലേ​ക്ക് പോ​യ പാ​കി​സ്ഥാ​ന്‍റെ ച​ര​ക്ക് കപ്പൽ തി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​റാ​ൻ നി​ഷേ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് പാ​കി​സ്ഥാ​ന്‍റെ ച​ര​ക്ക് ക​പ്പ​ൽ തി​രി​ച്ചു​വി​ട്ടു. ക​റാ​ച്ചി​യി​ലേ​ക്ക് പോ​യ പാ​കി​സ്ഥാ​ന്‍റെ ‘സെ​ല​ൻ’ എ​ന്ന ക​പ്പ​ലി​നാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

പാ​കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​റാ​ന്‍റെ ന​ട​പ​ടി. കാ​ബൂ​ളി​ലെ ഇ​റാ​നി​യ​ൻ എം​ബ​സി​യു​ടെ പ്ര​സ്താ​വ​ന പ്ര​കാ​രം ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ന് നി​ർ​ബ​ന്ധി​ത അ​നു​മ​തി നേ​ടാ​നാ​യി​ല്ലെ​ന്നും ഗ​താ​ഗ​ത​ത്തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​പ്പ​ൽ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റാ​നി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹോ​ർ​മു​സ് ജ​ല​പാ​ത​യി​ലൂ​ടെ ഏ​തൊ​രു ക​പ്പ​ലും ക​ട​ന്നു​പോ​കു​ന്ന​തി​ന് ഇ​സ്ലാ​മി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് ഇ​റാ​ന്‍റെ സ​മു​ദ്ര അ​ഥോ​റി​റ്റി​യു​മാ​യി പൂ​ർ​ണ​മാ​യ ഏ​കോ​പ​നം ആ​വ​ശ്യ​മാ​ണെ​ന്നും എ​ല്ലാ ക​പ്പ​ലു​ക​ൾ​ക്കും മു​ൻ​കൂ​ർ അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ന്നും ഇ​റാ​ൻ ആ​വ​ർ​ത്തി​ച്ചു. ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ക​പ്പ​ൽ തി​രി​ച്ച​യ​ച്ച​തെ​ന്ന് റി​യ​ർ അ​ഡ്മി​റ​ൽ അ​ലി​റേ​സ തം​ഗ്‌​സി​രി പ​റ​ഞ്ഞു. ഇ​റാ​നി​യ​ൻ സ​മു​ദ്ര അ​ധി​കൃ​ത​രു​മാ​യി ക​പ്പ​ലു​ക​ൾ ഇ​പ്പോ​ൾ ഗ​താ​ഗ​തം ഏ​കോ​പി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​നു​ള്ള വാ​ഗ്ദാ​ന​വു​മാ​യി പാ​കി​സ്ഥാ​ൻ മു​ന്നോ​ട്ട് വ​ന്നി​രു​ന്നു. എ​ല്ലാ ക​ക്ഷി​ക​ളും സ​മ്മ​തി​ച്ചാ​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞു. സം​ഭാ​ഷ​ണ​ത്തി​നു​ള്ള നി​ഷ്പ​ക്ഷ വേ​ദി​യാ​കാ​ൻ പാ​കി​സ്ഥാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ന്തു​ണ​യു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും രം​ഗ​ത്തെ​ത്തി.

National

ഹോ​ട്ട​ലി​ൽ സൗ​ജ​ന്യ​മാ​യി താ​മ​സി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ഷേ​ധി​ച്ചു; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് വി​ദേ​ശ പൗ​ര​ൻ

ന്യൂ​ഡ​ൽ​ഹി: ഹോ​ട്ട​ലി​ൽ സൗ​ജ​ന്യ​മാ​യി താ​മ​സി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജീ​വ​ന​ക്കാ​ര​ൻ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് വി​ദേ​ശ പൗ​ര​ൻ. ഡ​ൽ​ഹി​യി​ലെ പ​ഹാ​ർ​ഗ​ഞ്ചി​ലെ വൈ​റ്റ് ഗ്ലോ ​ഹോ​ട്ട​ലി​ന് പു​റ​ത്താ​ണ് 29 വ​യ​സു​കാ​ര​നാ​യ തു​ർ​ക്ക്മെ​നി​സ്ഥാ​ൻ പൗ​ര​ൻ ജെ​യ്ഹു​ൻ ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ജ​നു​വ​രി 20 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ജെ​യ്ഹു​ൻ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 11 ന് ​മ​ദ്യ ല​ഹ​രി​യി​ൽ ഹോ​ട്ട​ലി​ലെ​ത്തി​യ അ​ദ്ദേ​ഹം മു​റി ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രോ​ടു പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​റി​ക​ൾ ഒ​ഴി​വി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞു. ഇ​തി​ൽ കു​പി​ത​നാ​യ ജെ​യ്ഹു​ൻ ക​ത്തി​യെ​ടു​ത്തു ക​ഴു​ത്ത​റ​ക്കാ​ൻ ശ്ര​മി​ച്ചു. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ഇ​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റി​രു​ന്നു.

ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ ലേ​ഡി ഹാ​ർ​ഡി​ഞ്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

National

പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അനുമതി നിഷേധിച്ചു; എട്ട് എംപിമാർക്കു സസ്പെൻഷൻ

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സം​​​സാ​​​രി​​​ച്ച് പൂ​​​ർ​​​ത്തീക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് കീഴ്‌വഴക്കം ലം​​​ഘി​​​ച്ച് മ​​​റ്റൊ​​​രു അം​​​ഗ​​​ത്തെ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ വി​​​ളി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ലോ​​​ക്സ​​​ഭ​​​യി​​​ൽ നാ​​​ട​​​കീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ. സ്പീ​​​ക്ക​​​റു​​​ടെ ചെ​​​യ​​​റി​​​നു​​​ മു​​​ന്നി​​​ൽ പേ​​​പ്പ​​​ർ കീ​​​റി എ​​​റി​​​ഞ്ഞ​​​തി​​​നും ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​നു സ​​​മീ​​​പം ക​​​യ​​​റി മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​നും ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, ഹൈ​​​ബി ഈ​​​ഡ​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പ​​​ടെ എ​​​ട്ട് എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

ന​​​ട​​​പ്പ് സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ഏ​​​പ്രി​​​ൽ ര​​​ണ്ടു​​​വ​​​രെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ. കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​രാ​​​യ മാ​​​ണി​​​ക്കം ടാ​​​ഗോ​​​ർ, പ്ര​​​ശാ​​​ന്ത് പ​​​ഡോ​​​ലെ, അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് രാ​​​ജ വാ​​​റിം​​​ഗ്, സി. ​​​കി​​​ര​​​ണ്‍ കു​​​മാ​​​ർ റെ​​​ഡ്ഢി, ഗു​​​ർ​​​ജീ​​​ത് സിം​​​ഗ് ഔ​​​ജ്‌​​​ല, സി​​​പി​​​എ​​​മ്മി​​​ന്‍റെ മ​​​ധു​​​ര എം​​​പി എ​​​സ്. വെ​​​ങ്കി​​​ടേ​​​ശ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട മ​​​റ്റു​​​ള്ള​​​വ​​​ർ. കീഴ്‌വഴ​​​ക്ക​​​മ​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സം​​​സാ​​​രി​​​ച്ച് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം മാ​​​ത്ര​​​മേ സ​​​ഭ​​​യി​​​ലെ മ​​​റ്റൊ​​​രാ​​​ളെ സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​വൂ. എ​​​ന്നാ​​​ൽ, ഇ​​​തെ​​​ല്ലാം ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭ​​​യി​​​ൽ ക​​​ണ്ട​​​ത്.

മു​​​ൻ ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ, പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത പു​​​സ്ത​​​ക​​​ത്തി​​​ൽ ചൈ​​​നീ​​​സ് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സം​​​ഭ​​​വം രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​ന്ന​​​ലെ​​​യും സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ സ്പീ​​​ക്ക​​​റി​​​ന്‍റെ ചെ​​​യ​​​റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് ടെ​​​ന്ന​​​റ്റി അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു ബ​​​ഹ​​​ളം ക​​​ന​​​ത്ത​​​ത്. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി എം​​​പി​​​മാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​വി​​​ലെ പി​​​രി​​​ഞ്ഞ ലോ​​​ക്സ​​​ഭ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ രാ​​​ഹു​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​നെ​​​ത്തി. ന​​​ര​​​വ​​​നെ​​​യു​​​ടെ ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പി​​​ലെ സം​​​ഭ​​​വം സം​​​ബ​​​ന്ധി​​​ച്ച് തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ന്ന​​​യി​​​ച്ച സ​​​മാ​​​ന​​​വി​​​ഷ​​​യം ഇ​​​ന്ന​​​ലെ​​​യും രാ​​​ഹു​​​ൽ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​ക്കാ​​​ൻ സ്പീ​​​ക്ക​​​ർ​​​ക്കു കൈ​​​മാ​​​റി. റൂ​​​ളിം​​​ഗി​​​ലൂ​​​ടെ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച സ​​​മാ​​​ന വി​​​ഷ​​​യം വീ​​​ണ്ടും ഉ​​​ന്ന​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ മാ​​​ത്ര​​​മേ സാ​​​ധി​​​ക്കൂ​​​വെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി സ്പീ​​​ക്ക​​​ർ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളെ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ ക്ഷ​​​ണി​​​ച്ചു.

എ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​​നി​​​ന്ന് ആ​​​രും പ്ര​​​സം​​​ഗി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​താ​​​ണ് പി​​​ന്നീ​​​ടു ക​​​ണ്ട​​​ത്. ന​​​ര​​​വ​​​നെ​​​യു​​​ടെ, പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത​​​ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​ർ പേ​​​ജും എം​​​പി​​​മാ​​​രു​​​ടെ കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തോ​​​ടെ ടി​​​ഡി​​​പി​​​യു​​​ടെ ജി.​​​എം. ഹ​​​രീ​​​ഷ് ബാ​​​ല​​​യോ​​​ഗി സം​​​സാ​​​രി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴേ​​​ക്കും സ​​​സ്പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ച്ച എം​​​പി​​​മാ​​​ർ ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ലെ​​​ത്തി സ്പീ​​​ക്ക​​​ർ​​​ക്കു​​​ നേ​​​രേ മു​​​ദ്യാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി. മാ​​​ണി​​​ക്കം ടാ​​​ഗോ​​​റാ​​​ണ് ആ​​​ദ്യം ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റി​​​യ​​​ത്. പി​​​ന്നാ​​​ലെ ഹൈ​​​ബി, ഡീ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എം​​​പി​​​മാ​​​രും ക​​​യ​​​റി മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി. അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് വാ​​​റിം​​​ഗ് പേ​​​പ്പ​​​ർ കീ​​​റിയെറി​​​ഞ്ഞ​​​തോ​​​ടെ ലോ​​​ക്സ​​​ഭ മൂ​​​ന്നു​​​വ​​​രെ നി​​​ർ​​​ത്തി​​​വ​​​ച്ചു.

സ​​​ഭ വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ച്ച​​​പ്പോ​​​ൾ എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റികാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​താ​​​യി സ്പീ​​​ക്ക​​​ർ ചെ​​​യ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പ് സൈ​​​കി​​​യ അ​​​റി​​​യി​​​ച്ചു. അ​​​പ്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​ർ​​​ന്നു. മാ​​​ണി​​​ക്കം ടാ​​​ഗോ​​​ർ, പ്ര​​​ശാ​​​ന്ത് പ​​​ഡോ​​​ലെ, ആ​​​ർ. സു​​​ധ തു​​​ട​​​ങ്ങി നാ​​​ല് എം​​​പി​​​മാ​​​ർ വീ​​​ണ്ടും സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​നു സ​​​മീ​​​പം ക​​​യ​​​റി മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി. ന​​​ര​​​വാ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​ർ പേ​​​ജി​​​ന്‍റെ കോ​​​പ്പി കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​പി ആ​​​ർ. സു​​​ധ സ്പീ​​​ക്ക​​​ർ​​​ക്കു​​​ നേ​​​രേ കീ​​​റി​​​യെ​​​റി​​​ഞ്ഞു. ബ​​​ഹ​​​ളം ക​​​ന​​​ത്ത​​​തോ​​​ടെ സ​​​ഭ പി​​​രി​​​ച്ചു​​​വി​​​ട്ടു. തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

സ്പീ​​​ക്ക​​​റി​​​ന്‍റെ ചെ​​​യ​​​റി​​​നു​​​ നേ​​​രേ ര​​​ണ്ടാ​​​മ​​​ത് പേ​​​പ്പ​​​ർ കീ​​​റി​​​യെ​​​റി​​​ഞ്ഞ ആ​​​ർ. സു​​​ധ​​​യ്ക്കെ​​​തി​​​രേ ഇ​​​ന്ന് ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യേ​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​ന് ല​​​ഭി​​​ച്ച സ​​​സ്പെ​​​ൻ​​​ഷ​​​ൻ വ​​​ലി​​​യ അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്ന് ഡീ​​​നും ഹൈ​​​ബി​​​യും പ്ര​​​തി​​​ക​​​രി​​​ച്ചു.

National

വി​ജ​യ്‌യു​ടെ പു​തു​ച്ചേ​രി​യി​ലെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​യു​ടെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പു​തു​ച്ചേ​രി പോ​ലീ​സ്. ടി​വി​കെ​യു​ടെ അ​പേ​ക്ഷ​യി​ൽ ഡി​ഐ​ജി സ​ർ​ക്കാ​രി​നെ നി​ല​പാ​ട് അ​റി​യി​ച്ചു. വി​ജ​യ്ക്ക് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കാം. അ​തി​നാ​യി ഒ​രു സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച, ടി​വി​കെ​യു​ടെ റോ​ഡ് ഷോ​യ്ക്കാ​ണ് പു​തു​ച്ചേ​രി പൊ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. പ​ക​രം ഒ​രു തു​റ​ന്ന വേ​ദി​യി​ൽ പൊ​തു​യോ​ഗം ന​ട​ത്താ​ൻ പൊ​ലീ​സ് അ​നു​മ​തി ന​ൽ​കി.

പു​തു​ച്ചേ​രി​യി​ൽ വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ ല​ക്ഷ്യ​മി​ട്ട ഈ ​പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ബൂ​സി ആ​ന​ന്ദ്, ആ​ദ​വ് അ​ർ​ജു​ന എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ തീ​രു​മാ​നം പാ​ർ​ട്ടി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

റോ​ഡ് ഷോ​യ്ക്ക് എ​ന്തു​കൊ​ണ്ട് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന് പു​തു​ച്ചേ​രി​യി​ലെ വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ൾ​ക്ക് വി​ജ​യ് അ​ണി​നി​ര​ത്തു​ന്ന വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​തേ​സ​മ​യം പൊ​തു​യോ​ഗം മാ​ത്ര​മാ​ണെ​ങ്കി​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ണെ​ന്നും കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ടി​വി​കെ ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up