x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക്സ​ഭ​യി​ലെ അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​ൻ അ​നു​മ​തി തേ​ടി സ്പീ​ക്ക​ർ ക​ത്ത് ന​ൽ​കി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ർ


Published: June 15, 2026 01:37 AM IST | Updated: June 15, 2026 01:37 AM IST

കൊ​ൽ​ക്ക​ത്ത: ലോ​ക്സ​ഭ​യി​ലെ അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ർ. നാ​ഷ​ണ​ലി​സ്റ്റ് സി​റ്റ​സ​ൺ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന വി​മ​ത​ർ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​ൻ അ​നു​മ​തി തേ​ടി സ്പീ​ക്ക​ർ ഓം​ബി​ർ​ള​യ്ക്ക് ക​ത്ത് ന​ൽ​കി. വി​മ​ത​രെ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് കാ​ട്ടി മ​മ​ത പ​ക്ഷം സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നീ​ക്കം.

യ​ഥാ​ർ​ത്ഥ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ങ്ങ​ളാ​ണെ​ന്ന വാ​ദം ഉ​പേ​ക്ഷി​ച്ചാ​ണ് വി​മ​ത​രു​ടെ നി​ർ​ണാ​യ​ക നീ​ക്കം. ത്രി​പു​ര​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബം​ഗാ​ളി​ലും അ​സ​മി​ലും ശാ​ഖ​ക​ളു​ള്ള പാ​ർ​ട്ടി​യാ​ണ് നാ​ഷ​ണ​ലി​സ്റ്റ് സി​റ്റി​സ​ൺ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ അ​ഥ​വാ എ​ൻ​സി​പി​ഐ. ഈ ​പാ​ർ​ട്ടി​യി​ൽ ത​ങ്ങ​ൾ ല​യി​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ചി​ഹ്ന​ത്തി​നാ​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും വി​മ​ത എം​പി​മാ​ർ വ്യ​ക്ത​മാ​ക്കി.

ടി​എം​സി അ​ധ്യ​ക്ഷ​യാ​യ മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ലോ​ക്സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​ൻ വി​മ​ത​ർ​ക്ക് സാ​ധി​ക്കി​ല്ല. മൂ​ന്നി​ൽ ര​ണ്ട് എം​പി​മാ​ർ മ​റ്റൊ​രു പാ​ർ​ട്ടി​യി​ൽ ല​യി​ക്കു​ന്ന​തി​നാ​ൽ 20 എം​പി​മാ​രു​ടെ അ​യോ​ഗ്യ​ത ഒ​ഴി​വാ​കും. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​നും എ​ൻ​ഡി​എ​യ്ക്ക് പി​ന്തു​ണ ന​ൽ​കാ​നും താ​ല്പ​ര്യം അ​റി​യി​ച്ച് ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം​ബി​ർ​ള​യ്ക്ക് വി​മ​ത​ർ ക​ത്ത് ന​ൽ​കി. ക​ത്തി​ൽ 20 പേ​ർ ഒ​പ്പി​ട്ടെ​ന്ന് വി​മ​ത​ർ അ​റി​യി​ച്ചു. യൂ​സ​ഫ് പ​ത്താ​നും സാ​യോ​നി ഘോ​ഷു​മ​ട​ക്കം 17 എം​പി​മാ​രാ​ണ് ക​ത്ത് ന​ൽ​കാ​ൻ ഓം​ബി​ർ​ള​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

Tags : Trinamool Congress Speaker disqualification Lok Sabha

Recent News

Corehub Up