x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനരികെ എൻഡിഎ

സ​​​​നു സി​​​​റി​​​​യ​​​​ക്
Published: June 14, 2026 11:12 PM IST | Updated: June 14, 2026 11:12 PM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍ഗ്ര​​​​സി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ട്ട ഭി​​​​ന്ന​​​​ത രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മെ​​​​ന്ന മാ​​​​ന്ത്രി​​​​ക സം​​​​ഖ്യ​​​​യോ​​​​ട് എ​​​​ൻ​​​​ഡി​​​​എ​​​​യെ കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​പ്പി​​​​ക്കും.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലു​​​​ക​​​​ൾ പാ​​​​സാ​​​​ക്കാ​​​​ൻ എ​​​​ൻ​​​ഡി​​​എ സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് വീ​​​​ണു​​​കി​​​​ട്ടി​​​​യ അ​​​​വ​​​​സ​​​​ര​​​​മെ​​​​ന്ന​​​പോ​​​​ലെ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍ഗ്ര​​​​സി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​ലാ​​​​പം രൂ​​​​പ​​​​പ്പെ​​​​ട്ട​​​​ത്. ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ 28ഉം ​​​​രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ഒ​​​​ന്പ​​​​തും ഉ​​​​ൾ​​​​പ്പെ​​​​ടെ 37 എം​​​​പി​​​​മാ​​​​രാ​​​​ണ് തൃ​​​​ണ​​​​മൂ​​​​ലി​​​​നു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ പ​​​​കു​​​​തി​​​​യി​​​​ലേ​​​​റെ​​​​പ്പേ​​​​ർ ഇ​​​​പ്പോ​​​​ൾ വി​​​​മ​​​​ത​​​​പ​​​​ക്ഷ​​​​ത്ത് എ​​​​ത്തി​​​​യ​​​​ത് എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​ന്നു.

തൃ​​​​ണ​​​​മൂ​​​​ലി​​​​ന്‍റെ ഒ​​​​ന്പ​​​​ത് രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി​​​​മാ​​​​രി​​​​ൽ മൂ​​​​ന്നു​​​പേ​​​​ർ ഇ​​​​തി​​​​നോ​​​​ട​​​​കം രാ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 245 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടാ​​​​ൻ 163 പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്പോ​​​​ൾ നി​​​​ല​​​​വി​​​​ൽ 148 പേ​​​​രു​​​​ള്ള എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ അം​​​​ഗ​​​​ബ​​​​ലം 151 ആ​​​​യി ഉ​​​​യ​​​​രും.

രാ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച മൂ​​​​ന്ന് തൃ​​​​ണ​​​​മൂ​​​​ൽ എം​​​​പി​​​​മാ​​​​രു​​​​ടെ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ​​​ക്കൂ​​​ടി ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്നാ​​​​ൽ എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലെ അം​​​​ഗ​​​​ബ​​​​ലം 154 ആ​​​​യി കൂ​​​​ടും. 163 എ​​​​ന്ന മാ​​​​ന്ത്രി​​​​ക സം​​​​ഖ്യ​​​​യ്ക്ക് ഒ​​​​ന്പ​​​​ത് പേ​​​​രു​​​​ടെ അ​​​ക​​​ലെ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. കൂ​​​​ടു​​​​ത​​​​ൽ തൃ​​​​ണ​​​​മൂ​​​​ൽ എം​​​​പി​​​​മാ​​​​ർ രാ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് ഒ​​​​പ്പം ചേ​​​​ർ​​​​ന്നാ​​​​ൽ ല​​​​ക്ഷ്യം വേ​​​​ഗ​​​​ത്തി​​​​ലാ​​​​കും. ഇ​​​​തി​​​​നു​​​​ള്ള അ​​​​ണി​​​​യ​​​​റ നീ​​​​ക്ക​​​​ങ്ങ​​​​ൾ ബി​​​​ജെ​​​​പി​​​​യി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ണ്.

എ​​​​ന്നാ​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ന്‍റെ വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു​​​മു​​​​ന്നോ​​​​ടി​​​​യാ​​​​യി തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍ഗ്ര​​​​സി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​ക​​​​ലാ​​​​പം ഉ​​​​ട​​​​ൻ നേ​​​​ട്ട​​​​മാ​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി​​​​ക്കു സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭൂ​​​​രി​​​​പ​​​​ക്ഷം എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നേ​​​​രി​​​​ട്ടേ​​​​ക്കാം.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ​​​​ത്ത് രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​വം​​​​ബ​​​​റി​​​​ൽ വി​​​​ര​​​​മി​​​​ക്കു​​​​ന്പോ​​​​ൾ എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്കു​​​​ള്ള പി​​​​ന്തു​​​​ണ വീ​​​​ണ്ടും കു​​​​റ​​​​യും.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​ക​​​​ക്ഷി​​​​യാ​​​​യ സ​​​​മാ​​​​ജ്‌​​​വാ​​​​ദി പാ​​​​ർ​​​​ട്ടി സീ​​​​റ്റ് നി​​​​ല ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ൽ എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് ഗു​​​​ണം ചെ​​​​യ്യി​​​​ല്ല.

അ​​​​തേ​​​​സ​​​​മ​​​​യം ഭ​​​​ര​​​​ണ-​​​പ്ര​​​​തി​​​​പ​​​​ക്ഷ​​​​വു​​​​മാ​​​​യി ഇ​​​​പ്പോ​​​​ഴും സ​​​​ഖ്യ​​​​ത്തി​​​​ല​​​​ല്ലാ​​​​ത്ത വൈ​​​​എ​​​​സ്ആ​​​​ർ കോ​​​​ണ്‍ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി, ബി​​​​ജു ജ​​​​ന​​​​താ​​​​ദ​​​​ൾ, മ​​​​രു​​​​മ​​​​ല​​​​ർ​​​​ച്ചി ദ്രാ​​​​വി​​​​ഡ മു​​​​ന്നേ​​​​റ്റ ക​​​​ഴ​​​​കം എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

Tags : NDA two thirds majority Rajya Sabha

Recent News

Corehub Up