x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി​സ്ഥ​ല​ത്തെ മാ​ന​സി​ക പീ​ഡ​നം: മൈ​സൂ​രി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​രി ജീ​വ​നൊ​ടു​ക്കി

ഓൺലൈൻ ഡെസ്ക്
Published: August 9, 2026 10:50 AM IST | Updated: August 9, 2026 10:50 AM IST

തൊ​ഴി​ലി​ട​ത്തെ മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീവനൊടുക്കിയ 45കാരി നാഗേശ്വരി

മൈ​സൂ​രു: തൊ​ഴി​ലി​ട​ത്തെ രൂ​ക്ഷ​മാ​യ മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് 45-കാ​രി​യാ​യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​രി ജീ​വ​നൊ​ടു​ക്കി. മൈ​സൂ​രു സ്വ​ദേ​ശി​നി നാ​ഗേ​ശ്വ​രി​യാ​ണ് വീ​ട്ടി​ൽ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ച​ത്. പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ഡോ​ളി എ​ന്ന സൂ​പ്പ​ർ​വൈ​സ​റു​ടെ നി​ര​ന്ത​ര​മാ​യ വേ​ട്ട​യാ​ട​ലാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

വാ​രാ​ന്ത്യ അ​വ​ധി​ക​ൾ നി​ഷേ​ധി​ക്കു​ക, മ​റ്റു​ള്ള​വ​രു​ടെ തെ​റ്റു​ക​ൾ സ്വ​ന്തം ത​ല​യി​ൽ കെ​ട്ടി​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക, അ​സു​ഖം കാ​ര​ണം ര​ണ്ട് ദി​വ​സം ജോ​ലി​ക്ക് വ​രാ​തി​രു​ന്ന​തി​ന് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​ക തു​ട​ങ്ങി​യ ക്രൂ​ര​ത​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന​താ​യി കു​റി​പ്പി​ൽ പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഫോ​ൺ വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് അ​ശോ​ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നാ​ഗേ​ശ്വ​രി​യെ ബോ​ധ​ര​ഹി​ത​യാ​യി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up