x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ പോ​ലീ​സ് നീ​ക്കം

ഓൺലൈൻ ഡെസ്ക്
Published: August 9, 2026 11:21 AM IST | Updated: August 9, 2026 11:21 AM IST

അറസ്റ്റിലായ കുപ്രസിദ്ധ ക്രിമിനൽ അർജുൻ ആയങ്കി

ക​ണ്ണൂ​ർ: ഡ​സ​ൻ ക​ണ​ക്കി​ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കാ​ൻ പോ​ലീ​സ് നീ​ക്കം തു​ട​ങ്ങി. വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ആ​യു​ധ​മേ​ന്തി ആ​ക്ര​മി​ക്ക​ൽ ഉ​ൾ​പ്പെ​ടെ 23-ഓ​ളം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യ ഇ​യാ​ൾ കൊ​ടും​ക്രി​മി​ന​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി പോ​ലീ​സും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കും.

ക​ണ്ണൂ​രി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​ൻ, പു​ല​ർ​ച്ചെ അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​ർ ന​ൽ​കി​യ നി​ർ​ണാ​യ​ക വി​വ​ര​മാ​ണ് അ​റ​സ്റ്റി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. പോ​ലീ​സ് വ​ള​ഞ്ഞ​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ളെ പോ​ലീ​സ് കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. വ​ള​പ്പ​ട്ട​ണം സ്റ്റേ​ഷ​നി​ൽ മാ​ത്രം 12 കേ​സു​ക​ളു​ള്ള അ​ർ​ജു​നെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റി​യേ​ക്കും.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up