ലണ്ടൻ: വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിലുണ്ടായ വംശീയ കലാപത്തിൽ പ്രതിഷേധിച്ച് വൻ റാലി.
ബെൽഫാസ്റ്റ് വംശീയതയ്ക്കെതിരേ നിലകൊള്ളുന്നു എന്നെഴുതിയ പ്ലക്കാർഡുകളമായിട്ടായിരുന്നു ശനിയാഴ്ച റാലി സംഘടിപ്പിച്ചത്.
ബെൽഫാസ്റ്റ് സിറ്റി ഹാളിൽനിന്ന് ആരംഭിച്ച റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.യുണൈറ്റഡ് എഗെൻസ്റ്റ് റേസിസം എന്ന കൂട്ടായ്മയാണു പ്രതിഷേധം സംഘടിപ്പിച്ചത്.
Tags : Belfast anti-racism rally