x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ളി​സി രേ​ഖ​ക​ള്‍ ന​ല്‍​കാ​തെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ണം ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കി ബാ​ങ്കു​ക​ള്‍


Published: June 15, 2026 03:01 AM IST | Updated: June 15, 2026 03:01 AM IST

തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക​ള്‍​ക്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണം ഈ​ടാ​ക്കി​യി​ട്ടും ഇ​ന്‍​ഷു​റ​ന്‍​സ് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കാ​ത്ത​തി​നെ​തി​ര പ​രാ​തി​യു​മാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കി ബാ​ങ്കു​ക​ള്‍. കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക​ളാ​യ പ്ര​ധാ​ന​മ​ന്ത്രി ജീ​വ​ന്‍ ജ്യോ​തി ബീ​മാ യോ​ജ​ന, പ്ര​ധാ​ന​മ​ന്ത്രി സു​ര​ക്ഷാ ബീ​മാ യോ​ജ​ന എ​ന്നി​വ​യു​ടെ പ്രീ​മി​യം തു​ക​യാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ള്‍ ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ സി​നു ജോ​സ് കു​ന്ന​പ്പി​ള്ളി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മാ​യ സി​പി​ഗ്രാം​സ് മു​ഖേ​ന പ​രാ​തി ന​ല്‍​കി​യ​ത്. ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യം തു​ക കൃ​ത്യ​മാ​യി ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, എ​സ്എം​എ​സ്, ഇ-​മെ​യി​ല്‍, വാ​ട്‌​സ്ആ​പ്പ് തു​ട​ങ്ങി​യ ഒ​രു മാ​ധ്യ​മ​ത്തി​ലൂ​ടെ​യും പോ​ളി​സി വി​വ​ര​ങ്ങ​ള്‍ ത​നി​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നി​ല​വി​ല്‍ പോ​ളി​സി സ​ജീ​വ​മാ​ണോ എ​ന്നു​ള്ള സ്ഥി​രീ​ക​ര​ണം, കൃ​ത്യ​മാ​യ പോ​ളി​സി ന​മ്പ​റു​ക​ള്‍, ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ള്‍, പി​ഡി​എ​ഫ് രൂ​പ​ത്തി​ല്‍ പോ​ളി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം എ​ന്നി​വ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. സി​പി​ഗ്രാം​സ് വ​ഴി​യു​ള്ള ഇ​ട​പെ​ട​ലി​ന് പി​ന്നാ​ലെ അ​ക്കൗ​ണ്ടു​ള്ള ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ള്‍ ന​ട​പ​ടി​യെ​ടു​ക്കു​ക​യും പോ​ളി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. പ​രാ​തി​പ്പെ​ടു​ന്ന​വ​ര്‍​ക്ക് മാ​ത്രം പോ​ളി​സി രേ​ഖ​ക​ള്‍ ന​ല്‍​കു​ന്ന രീ​തി ശ​രി​യ​ല്ലെ​ന്നും പ്രീ​മി​യം അ​ട​യ്ക്കു​ന്ന മു​ഴു​വ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടാ​തെ ത​ന്നെ പോ​ളി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഭൂ​രി​ഭാ​ഗം​പേ​രും ത​ങ്ങ​ളു​ടെ പോ​ളി​സി ന​മ്പ​റു​ക​ളെ​ക്കു​റി​ച്ചോ ക്ലെ​യിം ചെ​യ്യേ​ണ്ട രീ​തി​ക​ളെ​ക്കു​റി​ച്ചോ യാ​തൊ​രു അ​റി​വു​മി​ല്ല. അ​തി​നാ​ല്‍ പോ​ളി​സി രേ​ഖ​ക​ളു​ടെ അ​ഭാ​വം മൂ​ലം അ​പ​ക​ട​ങ്ങ​ളോ മ​ര​ണ​ങ്ങ​ളോ സം​ഭ​വി​ക്കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി​ക​ളെ സ​മീ​പി​ച്ച് ആ​നു​കൂ​ല്യം നേ​ടി​യെ​ടു​ക്കാ​ന്‍ പ​ല​ര്‍​ക്കും ക​ഴി​യാ​റി​ല്ല.​ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണി​വ.

18 മു​ത​ല്‍ 50 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്കാ​യി പ്ര​തി​വ​ര്‍​ഷം 436 രൂ​പ​യ്ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് പി​എം​ജെ​ജെ​ബി​വൈ. അ​തേ​സ​മ​യം, 18 മു​ത​ല്‍ 70 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് പ്ര​തി​വ​ര്‍​ഷം വെ​റും 20 രൂ​പ നി​ര​ക്കി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട മ​ര​ണ, പൂ​ര്‍​ണ വൈ​ക​ല്യ പ​രി​ര​ക്ഷ​യും ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഭാ​ഗി​ക വൈ​ക​ല്യ പ​രി​ര​ക്ഷ​യും ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് പി​എം​എ​സ്ബി​വൈ.

Tags : insurance policy Complaint money withdrawn bank account

Recent News

Corehub Up