National
ഭുവനേശ്വർ: ഒഡീഷയിൽ പണം പിൻവലിക്കാൻ വയോധികൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡീഷ ഗ്രാമീൺ ബാങ്ക്.
പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പണം കൈമാറുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക് വിശദീകരിച്ചു. പരാതിക്കാരനായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തതാണ് സംഭവത്തിന് പിന്നിലെന്നും ബാങ്ക് പറഞ്ഞു.
കിയോഞ്ജറിലെ ഡയാനാലി ഗ്രാമവാസിയായ ജിതു മുണ്ട എന്നയാളാണ് സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. എന്നാൽ ബ്രാഞ്ച് മാനേജർ വിശദീകരിച്ച നടപടിക്രമങ്ങൾ ജിതു മുണ്ടയ്ക്ക് മനസിലാവാത്തതാണ് സംഭവത്തിന് പിന്നിലെന്ന് ബാങ്ക് പറയുന്നു. നിയമപരമായ മൂന്ന് അവകാശികൾക്ക് 19,402 രൂപ കൈമാറിയെന്നും ബാങ്ക് വ്യക്തമാക്കുന്നു.
ജിതു മുണ്ടയുടെ സഹോദരി കക്ര മുണ്ടയ്ക്ക് മല്ലിപാസിയിലെ ഒഡീഷ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് ഇവർ മരിച്ചു. ഭർത്താവും ഏക മകനും നേരത്തെ മരിച്ചതിനാൽ ജിതു മാത്രമാണ് അവരുടെ ജീവിച്ചിരിക്കുന്ന ഏക ബന്ധു.
സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് ബാക്കി തുക പിൻവലിക്കാൻ ജിതു ബാങ്കിനെ സമീപിച്ചപ്പോൾ, അക്കൗണ്ട് ഉടമ ഹാജരാകണം അല്ലെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് ബ്രാഞ്ച് മാനേജർ ആവശ്യപ്പെട്ടു.
എന്നാൽ, ആദിവാസിയായ ജിതുവിന്റെ കൈവശം മരണ സർട്ടിഫിക്കറ്റോ പിന്തുടർച്ചാവകാശ രേഖകളോ ഇല്ലായിരുന്നു. തുടർന്നാണ് ഇയാൾ ഗ്രാമത്തിലെ ശ്മശാനത്തിലെത്തി സഹോദരിയുടെ മൃതദേഹം പുറത്തെടുത്ത് അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് കൊടും ചൂടിൽ ഏകദേശം മൂന്ന് കിലോമീറ്റർ നടന്ന് ബാങ്കിലെത്തിയത്.
National
ഭുവനേശ്വർ: അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ അസ്ഥികൂടവുമായി എത്തി ഒഡീഷ സ്വദേശിയായ ജിതു മുണ്ട. മരിച്ചപോയ തന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം പിൻവലിക്കാനാണ് ജിതു സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.
സംഭവത്തിൽ പ്രതികരിച്ച ഒഡിഷ ഗ്രാമീൺ ബാങ്ക് തങ്ങൾ രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് നിർബന്ധിച്ചിട്ടില്ലെന്നുമാണ് പറയുന്നത്. ഒഡീഷ സ്വദേശിയായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് പ്രശ്നം സങ്കീർണമാക്കിയെന്ന വിശദീകരണമാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഒഡീഷയിലെ കെയ്ഞ്ചോർ ജില്ലയിലാണ് 50കാരനായ ജിതു മുണ്ട, തന്റെ മരിച്ചുപോയ സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. കൽറ മുണ്ടയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 19300 രൂപ പിൻവലിക്കാനായിരുന്നു ജിതു മുണ്ട ഈ കടുംകൈ ചെയ്തത്.
അക്കൗണ്ട് ഉടമ നേരിട്ട് വന്നാലേ പണം നൽകാനാവൂ എന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞതിനാലാണ് അസ്ഥികൂടവുമായി ബാങ്കിലെത്തിയതെന്നാണ് ഇദ്ദേഹം പറയുന്നത്. മരിച്ചുപോയ സഹോദരിക്ക് പെൻഷൻ ഇനത്തിലും മറ്റുമായി ലഭിച്ച 19300 രൂപ തന്റെയും കുടുംബത്തിന്റെയും കടുത്ത ദാരിദ്ര്യത്തിൽ നിന്നുള്ള താത്കാലിക രക്ഷയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം.
സഹോദരിയുടെ അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം ചുമന്നാണ് ജിതു മുണ്ട ബാങ്കിലെത്തിയത്. ബാങ്കിലുണ്ടായിരുന്നവർ ഇതുകണ്ട് പകച്ചുപോയി. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ അനുനയിപ്പിച്ചു. സംഭവം അന്തർദേശീയ തലത്തിൽ വാർത്തയായതോടെ ഒഡീഷ റവന്യൂ മന്ത്രി സുരേഷ് പൂജാരി ഇടപെട്ടു. ബാങ്ക് ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നടപടിയെ അദ്ദേഹം വിമർശിച്ചു. ഒടുവിൽ ബാങ്ക് പണം നൽകാൻ സമ്മതിച്ചതായാണ് വിവരം. കൽറ മുണ്ടയുടെ അസ്ഥികൾ വീണ്ടും സംസ്കരിച്ചു.
NRI
കൊച്ചി: സൗദി അറേബ്യയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് കേരളത്തിലേക്ക് കടത്തിയ കാസര്‍ഗോഡ് സ്വദേശികളുടെ 32 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കൂടി ഇഡി കണ്ടുകെട്ടി.
സി.ടി. സുലൈമാന്‍, ഒ.ടി. നഫീസത്ത്, മുഹമ്മദ് സിനാന് സുലൈമാന്‍ എന്നിവരുടെ ഭൂസ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവരുടെ 4.55 കോടിയുടെ സ്വത്തുക്കള്‍ നേരത്തേ കണ്ടുകെട്ടിയിരുന്നു.
അബുദാബിയിലെ ഹെക്സ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വീസസ് എല്‍എല്‍സിയുടെ ഉടമയായിരുന്ന കാസര്‍ഗോഡ് തിരുത്തുമ്മല്‍ ചേനോത്ത് അബ്ദുള്‍ റഹിമാന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് പിഎസ്സിയില് നിന്ന് 160 കോടിയോളം രൂപ വായ്പയെടുത്തിരുന്നു.
2013-17 കാലത്തെടുത്ത വായ്പത്തുക തിരിച്ചടച്ചില്ല. ബിസിനസിനായി എടുത്ത വായ്പത്തുകയുടെ ഒരുഭാഗം സഹോദരനായ സി.ടി. സുലൈമാന്റെ എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ട് വഴി കേരളത്തില്‍ എത്തിച്ചു.
ഇതുപയോഗിച്ച് 2022ല്‍ കാസര്‍ഗോഡ് വീട് നിര്‍മിച്ച് ഭാര്യയുടെയും മകന്റെയും പേരിലാക്കിയതായി ഇഡി കണ്ടെത്തിയിരുന്നു.
ബാങ്ക് അധികൃതര്‍ കാസര്‍ഗോഡ് ചന്ദേര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
Kerala
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. തിരുമല സ്വദേശി അനുരാജ്(36) ആണ് പിടിയിലായത്.
മ്യൂസിയം പോലീസാണ് അനുരാജിനെ പിടികൂടിയത്. വ്യാജരേഖകള്‍ നല്കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് പണം തട്ടിയത്.
പ്രതിയുടെ കാറില്‍ നിന്ന് ലഹരി മരുന്നായ എംഡിഎംഎയും കണ്ടെടുത്തു. സീറ്റിനടിയിലെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു. ഡിസിപി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Kerala
തിരുവനന്തപുരം: ബാങ്കിൽനിന്ന് എടുത്ത 50 പവനും 50,000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേക്കു പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽനിന്നു സ്കൂട്ടര്‍ ഉള്‍പ്പടെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ തെരച്ചിൽ ആരംഭിച്ചു.
കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. മോഹനനെ കാണാതായ കരകുളത്തിനു സമീപത്ത് കിള്ളിയാറിൽ ഒരു സ്കൂട്ടര്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതു മോഹനന്റെ സ്കൂട്ടര്‍ അല്ല. എന്നാലും സ്കൂട്ടര്‍ കുഴിച്ചിട്ടതിൽ ദൂരുഹതയുണ്ടെന്ന നിഗമനത്തിലാണ് തെരച്ചിൽ നടത്തുന്നത്. ലോക്ഡൗണ്‍ കാലത്ത് 2020 മേയ് എട്ടിനാണ് മോഹനനെ കാണാതായത്.
Kerala
കൊച്ചി: ബാങ്കിൽ ജോലിയുണ്ടെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. അടിമാലി സ്വദേശി അനുഷ ആണ് ഡൽഹിയിൽ നിന്ന് പിടിയിലായത്.
2019 മുതൽ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ഇവർ ലക്ഷകണക്കിന് രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തത്.
ജോലിക്ക് പോകാനെന്ന വ്യാജേന ദിവസവും വീട്ടിൽ നിന്ന് ഇറങ്ങും. ബാങ്കിൽ സ്വർണം വച്ചാൽ കൂടുതൽ പലിശ കിട്ടുമെന്ന് പറഞ്ഞാണ് ഇവർ സ്വർണം വാങ്ങിയെടുത്തത്. ഇങ്ങനെ ലഭിച്ച സ്വർണം പ്രതി കൈക്കാലാക്കുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ 21ന് പ്രമോഷന് വേണ്ടിയുള്ള ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയില്ല.
ഭാര്യയെ കാണാതായതോടെ ഭർത്താവ് അരുൺ കോതമംഗലത്തെ ബാങ്ക് ശാഖയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. അനുഷ എന്ന പേരിൽ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ജോലി വ്യാജമാണെന്ന് തെളിഞ്ഞു.
എട്ട് വർഷം മുമ്പായിരുന്നു അനുഷയുടെയും അരുണിന്റെയും വിവാഹം. 2019ൽ അരുൺ വിദേശത്തേക്ക് പോയ സമയത്ത് തനിക്ക് ബാങ്കിൽ ജോലി ലഭിച്ചെന്ന് പ്രതി അനുഷ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശത്തുനിന്ന് അരുൺ മടങ്ങിയെത്തിയ ശേഷവും ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അനുഷ തട്ടിപ്പ് തുടർന്നു.
സ്വർണം നിക്ഷേപിച്ചവർ തിരികെ ചോദിച്ചു വന്നതോടെയാണ് പ്രതി ഡൽഹിയിലേക്ക് കടന്നതെന്നാണ് വിവരം. ഡൽഹിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡൽഹിയിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടി.
Kerala
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു. ഭൂരിഭാഗം അംഗങ്ങളും സിപിഎം അനുഭാവികളായതിനാൽ വീണ്ടും ഒരു സിപിഎം ഭരണസമിതിയെ അധികാരത്തിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നു വരുത്തിതീർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
കരുവന്നൂര്‍ തട്ടിപ്പ് കണ്ടെത്തിയ 2021 മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് ബാങ്ക് ഉള്ളത്. ഈ മാസം 22 ന് മാടായിക്കോണം ചാത്തന് മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ്. പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. വോട്ടര്‍ പട്ടിക പ്രകാരം പതിമൂവായിരം വോട്ടര്‍മാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്കാണ് വോട്ടവകാശം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
District News
മല്ലപ്പള്ളി: സര്‍വീസ് സഹകരണ ബാങ്കിന്റെ നാരകത്താനി ബ്രാഞ്ചിനു വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. വിജയന് പിള്ള അധ്യക്ഷത വഹിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ഡി. ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സണ്ണി ജോണ്സൺ, പ്രകാശ് കുമാര്‍ വടക്കേമുറി, എസ്. പാര്ഥൻ, പി.ആര്. മിനികുമാരി, എല്‍ഡിഎഫ്. ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്, തിരുവല്ലാ ഈസ്റ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് ചെയര്മാന് ഡോ. ജേക്കബ് ജോര്‍ജ്, സഹകരണ ഇന്‍സ്പെക്ടര്‍ ബീനാ ഐസക്ക്, ബാങ്ക് വൈസ് പ്രസിഡന്റ് രാജന് എം. ഈപ്പൻ, ഭരണസമിതി അംഗങ്ങളായ പി.പി. ഉണ്ണികൃഷ്ണന് നായര്‍, അലക്സാണ്ടര്‍ വറുഗീസ്, എസ്. മനോജ് കുമാർ, ബിബിന്‍ മാത്യൂസ്, ജോര്‍ജുകുട്ടി പരിയാരം, കെ.ബി. ശശി, മിനി സോജൻ, ശാലിനി രാജേന്ദ്രന്, ഷാന്റി ജേക്കബ്, ബാങ്ക് സെക്രട്ടറി പി. മധുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
National
ന്യൂഡൽഹി: ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം എന്ന ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന 27നു രാജ്യവ്യാപകമായി പണിമുടക്കും.
25ന് ഞായറാഴ്ചയും 26 നു റിപ്പബ്ലിക്ദിനവും ആയതിനാൽ പണിമുടക്ക് യാഥാർഥ്യമായാൽ മൂന്നുദിവസം തുടർച്ചയായി രാജ്യത്ത് ബാങ്കിംഗ് സേവനങ്ങൾ മുടങ്ങും. ജീവനക്കാരുടെ സംഘടനയുടെ നോട്ടീസിനെത്തുടർന്ന് ചീഫ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടന്നുവെങ്കിലും ഫലമുണ്ടായില്ല.
ഞായറാഴ്ചകൾക്കു പുറമേ മാസത്തിലെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഇപ്പോൾ ബാങ്ക് അവധിയാണ്. അതേസമയം, എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന് 2024 ൽ മാർച്ചിൽ ധാരണയായിരുന്നു എന്ന് ജീവനക്കാരുടെ സംഘടന പറയുന്നു.
Kerala
കോട്ടയം: ഒരു പവന് സ്വര്‍ണാഭരണത്തിന് ഒന്നേകാല്‍ ലക്ഷം രൂപയിലേക്ക് ഉയര്‍ന്നതോടെ ബാങ്ക് സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ക്ക് ആവശ്യക്കാരേറി. പല ഷെഡ്യൂള്‍ ബാങ്ക് ശാഖകളിലും ഒരാഴ്ചയ്ക്കുള്ളില്‍ ലോക്കര്‍ കിട്ടാനില്ല. സ്വന്തം റിസ്കിലാണ് ലോക്കറില്‍ സ്വര്‍ണവും വിലപ്പെട്ട സാധനങ്ങളും രേഖകളും മറ്റും വയ്ക്കുന്നതെങ്കിലും ബാങ്ക് ലോക്കര്‍ ഉരുക്ക് പെട്ടിയാണല്ലോ എന്നതാണ് ആശ്വാസം. വീടുകളുടെ അലമാരകളിലോ ഒളിപ്പെട്ടികളിലോ ആഭരണം സൂക്ഷിക്കാന്‍ മനസുവരുന്നില്ല. മിന്നു മാലയും കല്യാണമോതിരവും രണ്ട് വളകളും ഒഴിക്കെ ലോക്കറില്‍ വച്ചാല്‍ സമാധാനത്തോടെ കിടന്നുറങ്ങുകയോ യാത്രപോകുകയോ ചെയ്യാമല്ലോ ഇക്കാലത്തെ പൊതുവര്‍ത്തമാനം.
ലോക്കർ: അറിയേണ്ടത്
ലോക്കറുടെ ഒരു താക്കോല്‍ ഉടമയുടെ കൈവശവും ഒരെണ്ണം ബാങ്കിലുമുണ്ടാകും. ലോക്കറുടെ വലിപ്പം അനുസരിച്ച് നിശ്ചിത ഫീസും ബാങ്ക് ഈടാക്കും. ഇരു കൂട്ടരും അറിയാതെ ലോക്കര്‍ തുറക്കാനാവില്ല. വിശേഷാല്‍ ചടങ്ങുകള്‍ വരുമ്പോള്‍ ലോക്കറിലെ സ്വര്‍ണം എടുക്കുകയും ഒട്ടും വൈകാതെ തിരിച്ചുവയ്ക്കുകയും ചെയ്യുന്നവരാണ് ഏറെപ്പേരും.
ചെറിയ ബാങ്ക് ശാഖകളില്‍ ശരാശരി 200 ലോക്കറുകളും വലിയ ശാഖകളില്‍ ആയിരത്തോളം ലോക്കറുകളും ഉണ്ടാകാറുണ്ട്. ബ്രാഞ്ചില്‍ ആവശ്യത്തിന് ലോക്കര്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത ബ്രാഞ്ചില്‍ അധികൃതര്‍ ലോക്കര്‍ സൗകര്യം ഒരുക്കിക്കൊടുക്കും. ലോക്കര്‍ കാലാവധി പൊതുവെ മൂന്നു വര്‍ഷമാണെങ്കിലും പലരും ഒരിക്കല്‍ വാടകയ്ക്ക് എടുത്ത ലോക്കര്‍ പിന്നീട് ഒഴിവാക്കാറില്ല. ലോക്കറിന്റെ വലിപ്പം അനുസരിച്ച് നിരക്കിലും വ്യത്യാസം വരും. കൂടുതല്‍ പേരും മീഡിയം ലോക്കറുകളാണ് താല്പര്യപ്പെടുന്നത്.
ബാങ്കിന് തുറക്കാം
മൂന്നു വര്‍ഷത്തിലധികം ലോക്കര്‍ ഉപയോഗിക്കാതിരുന്നാല്‍ ഇടപാടുകാരനോട് അത് ഉപയോഗിക്കാനോ ഒഴിഞ്ഞു നല്‍കാനോ ബാങ്കുകള്‍ക്ക് ആവശ്യപ്പെടാം. ഇടപാടുകാരന് ലോക്കര്‍ വാടക ക്രമമായി നല്‍കുന്നുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഇതാവശ്യപ്പെടാം. എന്തുകൊണ്ടാണ് ലോക്കര്‍ ഉപയോഗിക്കാതിരിക്കുന്നത് എന്ന് എഴുതിത്തരാന്‍ ആവശ്യപ്പെടാനും ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ബാങ്ക് നിര്‍ദേശത്തോ പ്രതികരിക്കാതിരി ക്കുകയോ എന്നിട്ടും ലോക്കര്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ നോട്ടിസ് നല്കി ബാങ്കുകള്‍ക്കു ലോക്കര്‍ തുറക്കാം.
CAREER DEEPIKA
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം. 600 ഒഴിവ്. കേരളത്തിൽ 13 ഒഴിവുണ്ട്. ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.
സ്റ്റൈപൻഡ്: 12,300 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. അപേക്ഷകർ പത്താം ക്ലാസ്/12-ാം ക്ലാസ്/ബിരുദ തലംവരെ പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.
പ്രായം: 20-28. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും (ജനറൽ) 35 വയസുവരെ അപേക്ഷിക്കാം.
യോഗ്യതയും പ്രായവും 2025 നവംബർ 30 അടിസ്ഥാനമാക്കി കണക്കാക്കും. അപേക്ഷാഫീസ്: 150 രൂപ (പട്ടികവിഭാഗം -100 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല). ഫീസ് ഓൺലൈനായി അടയ്ക്കാം. ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www.bankofmaharashtra.in
Kerala
തൃശൂർ: അഴിമതി, തട്ടിപ്പ് ആരോപണങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞ കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പു വിജ്ഞാപനമിറങ്ങി. ഫെബ്രുവരി 22ന് മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഗവ. യുപി സ്കൂളിലാണു തെരഞ്ഞെടുപ്പു നടക്കുക. കരുവന്നൂർ അഴിമതി കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. ഫെബ്രുവരി ആറിനു രാവിലെ 11മുതൽ ഉച്ചയ്ക്കു ശേഷം രണ്ടുവരെ ബാങ്ക് ഒാഫീസിൽ നാമനിർദേശപത്രിക നേരിട്ടു സമർപ്പിക്കാം.
പിറ്റേന്നു രാവിലെ 11മുതൽ ബാങ്ക് ഒാഫീസിൽ നാമനിർദേശ പത്രികകൾ സുക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കും. ഒന്പതിനു വൈകീട്ട് അഞ്ചുവരെയാണു പത്രികകൾ പിൻവലിക്കാനുള്ള അവസാനതീയതി.
ബാങ്ക് നടത്തിപ്പിനായി 13 അംഗ ഭരണസമിതിയാണു തെരഞ്ഞെടുക്കുക. ഇതിൽ സഹകരണനിയമപ്രകാരം ഏഴു ജനറൽ, രണ്ടു വനിത, എസ്്സി- എസ്ടി ഒന്ന്, 25,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളിൽനിന്ന് ഒന്ന്, 40 വയസിൽ താഴെയുള്ള പൊതുവിഭാഗങ്ങളിൽനിന്ന് ഒന്ന്, 40 വയസിൽ താഴെയുള്ള വനിതാവിഭാഗങ്ങളിൽനിന്ന് ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക.
തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടർപട്ടിക ബാങ്ക് ഒാഫീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ തടസവാദങ്ങളുണ്ടെങ്കിൽ 27ന് അഞ്ചിനുള്ളിൽ സമർപ്പിക്കണം. ലഭിച്ച തടസവാദങ്ങളിൽ. പിറ്റേന്നു രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ ബാങ്കിൽവച്ച് പരിശോധന നടത്തും. തുടർന്ന് 30നു രാവിലെ 11ന് ബാങ്ക് ഹെഡ് ഒാഫീസിലെ നോട്ടീസ് ബോർഡിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
Kerala
തിരുവനന്തപുരം: രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച ദിവസങ്ങൾ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
കഴിഞ്ഞ വർഷം മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയില്ലെന്നാണ് പരാതി.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ചയ്ക്ക് പുറമേ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ബാങ്കുകൾ അവധിയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംവിള നെല്ല് സംഭരണം പൂര്‍ത്തിയായപ്പോള്‍ 36,311 കര്‍ഷകരില്‍ നിന്നായി 91,280 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായി മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
ഇതിന്റെ വിലയായ 274.9 കോടി രൂപയില്‍ 154.9 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ശേഷിച്ച തുകയും ബാങ്കുകള്‍ വഴി പിആര്‍എസ് വായ്പയായി വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കേണ്ട തുകകള്‍ തടഞ്ഞുവയ്ക്കുകയോ യഥാസമയം നല്‍കാതിക്കുകയോ ചെയ്യുന്നത് വഴി വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ ഇതുമൂലം കര്‍ഷകര്‍ക്ക് വിഷമം നേരിടാതിരിക്കാന്‍ പ്രോത്സാഹന ബോണസ് ഇനത്തില്‍ സര്‍ക്കാര്‍ വകയിരുത്തിയ തുക മുന്‍കൂറായി നല്‍കിക്കൊണ്ടാണ് നിലവില്‍ ബാങ്കുകള്‍ക്ക് മുന്‍കാല വായ്പാ തിരിച്ചടവ് നല്കി കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പ്പ മുടക്കമില്ലാതെ ലഭ്യമാക്കുന്നു. 2017-18 മുതല്‍ ആകെ 1,344 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
CAREER DEEPIKA
സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ജനുവരി 22 വരെ അപേക്ഷിക്കാം.
ജൂണിയർ ക്ലാർക്ക്/കാഷ്യർ (92 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി ചീഫ് അക്കൗണ്ടന്റ്/അസിസ്റ്റന്റ് ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ ബ്രാഞ്ച് മാനേജർ (9), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3), ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകളിലാണു വിജ്ഞാപനം.
ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടു നിയമനമാണ്.
കാറ്റഗറി നമ്പർ: 35/2025
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/അസിസ്റ്റന്റ് ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ/ബ്രാഞ്ച് മാനേജർ
ഒഴിവ്: 9
യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം).
അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി/എംഎസ്സി (സഹകരണം & ബാങ്കിംഗ്) അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം.
കാറ്റഗറി നമ്പർ: 36/2025
ജൂണിയർ ക്ലാർക്ക്/കാഷ്യർ സൂപ്പർ ഗ്രേഡ് ബാങ്കുകൾ
ഒഴിവ്: 19
കാറ്റഗറി നമ്പർ: 37/2025
ജൂണിയർ ക്ലാർക്ക്/കാഷ്യർ സ്പെഷൽ ഗ്രേഡ്, ക്ലാസ് 1 ബാങ്കുകൾ
ഒഴിവ്: 45
കാറ്റഗറി നമ്പർ: 38/2025
ജൂനിയർ ക്ലാർക്ക്/കാഷ്യർ ക്ലാസ് 2-ക്ലാസ് 7 ബാങ്കുകൾ
ഒഴിവ്: 18
യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സും (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്ഛിക വിഷയമായ ബികോം.
അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ് സി (സഹകരണം ആൻഡ് ബാങ്കിംഗ്).
കാസർഗോഡ് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി/ ഡിസിഎം). കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.
മഞ്ചേരി സഹകരണ അർബൻ ബാങ്കിൽ ജൂണിയർ ക്ലാർക്ക് തസ്തികയിലെ 10 ഒഴിവിലേക്കും (കാറ്റഗറി നമ്പർ: 42/2025) ഇപ്പോൾ അപേക്ഷിക്കാം. മലപ്പുറം ജില്ലയിൽ മാത്രമാണു പരീക്ഷാകേന്ദ്രം. ജനുവരി 23 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
കാറ്റഗറി നമ്പർ: 39/2025
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവ്: 4
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക് കമ്യൂണിക്കേഷനിൽ ബിടെക് /എംസിഎ. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ 3 വർഷ പരിചയം
കാറ്റഗറി നമ്പർ 40/2025
ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 3
യോഗ്യത: 1. ബിരുദം. 2. കേരള / കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ് സർട്ടിഫിക്കറ്റ്.
3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലി പരിചയം.
കാറ്റഗറി നമ്പർ: 41/2025
ടൈപ്പിസ്റ്റ്
ഒഴിവ്: 1
യോഗ്യത: 1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 2. കെജിടിഇ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ.
ശ്രദ്ധിക്കുക...
ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുമ്പ് യോഗ്യത നേടിയിരിക്കണം. പ്രായം: 01.01.2025 ൽ 18 തികയണം. 40 കവിയരുത്.
പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
പരീക്ഷ: ജൂണിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയ്ക്ക് ഒഎംആർ പരീക്ഷയും ടൈപ്പിസ്റ്റ് തസ്തികയ്ക്ക് എഴുത്തുപരീക്ഷയും മറ്റുള്ള തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷയും ആയിരിക്കും.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.
ഓൺലൈൻ അപേക്ഷ: www.cseb. kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയശേഷം അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ www.keralacseb. kerala.gov. in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
ബാങ്ക്/സംഘം തിരിച്ചുള്ള ഒഴിവുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
www.cseb. kerala.gov.in
Kerala
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി പ്രായപൂര്‍ത്തിയാകാത്ത മകന് പ്രവര്‍ത്തിച്ചെന്ന പേരില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍നിന്ന് താത്കാലിക ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു.
തൊടുപുഴ കാരിക്കോട് സഹകരണ ബാങ്കില്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്ത നിസ ഷിയാസിനെയാണ് (42) സിപിഎം ഭരണസമിതി പിരിച്ചുവിട്ടത്. 11 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച നിസ ആറ് വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു.
തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി 21-ാം വാര്‍ഡായ കീരികോട് മത്സരിച്ച് വിജയിച്ച വിഷ്ണു കോട്ടപ്പുറത്തിനായി ഇവരുടെ മകന് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. സൗഹൃദത്തിന്റെ പേരില്‍ പ്രവര്ത്തിക്കുന്നതായതിനാല് വിലക്കാന്‍ തയാറായില്ലെന്ന് നിസ പറയുന്നു.
തുടര്‍ന്ന് കഴിഞ്ഞ 29ന് രണ്ടുദിവസം കൂടി ജോലിക്ക് വന്നാല്‍ മതിയെന്ന് ബാങ്ക് ഭരണസമിതി നിസയെ അറിയിച്ചു. ജോലിയില്‍ തന്നെ തുടരാനായി ബാങ്കില്‍ ജോലി നല്കിയ മുന്‍ ബാങ്ക് പ്രസിഡന്റിനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തെയും കണ്ടിരുന്നു.
അവര്‍ ജോലിയില്‍ നിന്ന് നീക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തില്‍ ബാങ്ക് ഭരണസമിതി വീട്ടമ്മയെ പിരിച്ചുവിടുകയായിരുന്നു. ഇവരെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകുമെന്ന് സാമൂഹിക മാധ്യമത്തിലുടെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ ബോംബ് ഭീഷണി.എസ്ഐബിയുടെ തിരുവനന്തപുരം മുക്കോല ശാഖയിലാണ് ഭീഷണി സന്ദേശമെത്തിയത്.
ബാങ്കിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിലും പോലീസ് പരിശോധന നടത്തി.
[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
Business
ന്യൂഡൽഹി: ബാങ്കിംഗ് നിയമ (ഭേദഗതി) ചട്ടം, 2025ലെ നോമിനേഷൻ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അടുത്ത മാസം മുതൽ ഒരു ബാങ്ക് ഉപഭോക്താവിന് അവരുടെ അക്കൗണ്ടിലേക്ക് നാല് നോമിനികളെ വരെ തെരഞ്ഞെടുക്കാമെന്ന് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
നിക്ഷേപകർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് നോമിനേഷൻ നടത്താനുള്ള സൗകര്യം നൽകുന്നതിലൂടെ ബാങ്കിംഗ് സംവിധാനത്തിലുടനീളം ക്ലെയിം സെറ്റിൽമെന്റിൽ ഏകീകൃതതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണ് ഈ നീക്കം.
2025 ഏപ്രിൽ 15ന് ബാങ്കിംഗ് നിയമ (ഭേദഗതി) ചട്ടം 2025 വിജ്ഞാപനം ചെയ്യപ്പെട്ടു. അതിൽ അഞ്ച് നിയമനിർമാണങ്ങളിലായി 19 ഭേദഗതികൾ ഉൾപ്പെടുന്നു - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1934, ബാങ്കിംഗ് റെഗുലേഷൻ നിയമം 1949, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം 1955, ബാങ്കിംഗ് കന്പനികൾ (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിംഗ്സ്) നിയമം 1970, 1980.
പുതിയ ഭേദഗതികൾ പ്രകാരം, ബാങ്കിംഗ്
താഴെപ്പറയുന്ന മാറ്റങ്ങൾക്ക് വിധേയമാകും
നിയമത്തിന്റെ ലക്ഷ്യം
ബാങ്കിംഗ് നിയമ (ഭേദഗതി) ചട്ടം, 2025 ബാങ്കിംഗ് മേഖലയിലെ ഭരണ നിലവാരം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. നിക്ഷേപക സംരക്ഷണം വർധിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളിലെ ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുക, മെച്ചപ്പെടുത്തിയ നോമിനേഷൻ സൗകര്യങ്ങളിലൂടെ ഉപഭോക്തൃ സൗകര്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നിയമഭേദഗതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ കാലാവധി യുക്തിസഹമാക്കാനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ ആത്മഹത്യചെയ്ത മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർത്ത് കെപിസിസി. 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും മറ്റും ഒഴിവാക്കിയുളള തുകയാണ് കെപിസിസി അടച്ചുതീർത്തത്.
ബത്തേരി അർബൻ ബാങ്കിലെ കുടിശിക തീർത്ത് വീടിന്റെ ആധാരം എടുത്തുനൽകുക എന്നതായിരുന്നു വിജയന്റെ കുടുംബത്തിന്റെ ആവശ്യം. അർബൻ ബാങ്കിന്റെ പക്കലുള്ള വിജയന്റെ വീടിന്റെ ആധാരം കൈമാറുന്നതിനു നിലവിൽ പ്രശ്നങ്ങളില്ല.
ആധാരം കൈമാറുമ്പോൾ നോമിനിയായി വിജയന്റെ ഭാര്യ സുമയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഷെയർ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിലും കുടുംബത്തിൽ നിന്നുള്ള നടപടികൾ പൂർത്തിയാകുന്നതോടെ ആധാരം കൈമാറാനാകുമെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.
40 ലക്ഷത്തോളം രൂപയാണ് 2007 ൽ വിജയൻ ബത്തേരി ബാങ്കിൽനിന്ന് കടമെടുത്തിരുന്നത്. അത് പിന്നീട് പലതവണ പുതുക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും പിഴപ്പലിശയടക്കം 69 ലക്ഷം രൂപയായിരുന്നു.
സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വാങ്ങിയ കോഴപ്പണം തിരികെ നൽകുന്നതിന്റെ ഭാഗമായാണ് ഇത്രവലിയ ബാധ്യത ഉണ്ടായത് എന്നാണ് വിജയൻ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നത്.