x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വ​നം​വ​കു​പ്പി​നെ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ നി​യ​ന്ത്രി​ക്കേണ്ടതില്ല'


Published: June 15, 2026 02:28 AM IST | Updated: June 15, 2026 02:28 AM IST

പാ​​​ല​​​ക്കാ​​​ട്: മ​​​ല​​​യോ​​​ര​​​ജ​​​ന​​​ത പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കാ​​​ണു​​​ന്ന ഒ​​​രു ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​ദ്ധ​​​തി രൂ​​​പ​​വ​​ത്​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​നാ​​​ളു​​​ക​​​ളി​​​ൽ​​​ത്ത​​​ന്നെ തീ​​​വ്ര​​​ പ​​​രി​​​സ്ഥി​​​തി ചി​​​ന്ത​​​യു​​​ള്ള ഏ​​​താ​​​നും വ്യ​​​ക്തി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും സം​​​സ്ഥാ​​​ന വ​​​നം​​​വ​​​കു​​​പ്പി​​​നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കു പ്ര​​​സ്താ​​​വ​​​ന​​​ക​​​ളു​​​മാ​​​യി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തു മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നു സം​​​യു​​​ക്ത ക​​​ർ​​​ഷ​​​ക​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി.

ക​​​ർ​​​ഷ​​​ക​​​ന് അ​​​തി​​​ജീ​​​വ​​​നം അ​​​സാ​​​ധ്യ​​​മാ​​​കു​​​ന്ന കാ​​​ല​​​ത്ത് ക​​​പ​​​ട പ​​​രി​​​സ്ഥി​​​തി​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും, വ​​​ന്യ​​​മൃ​​​ഗ​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും പു​​​റം​​​കു​​​പ്പാ​​​യം എ​​​ടു​​​ത്ത​​​ണി​​​യു​​​ന്ന മ​​​നു​​​ഷ്യ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ​​​നി​​​ന്നും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും മാ​​​റ്റി​​​നി​​​ർ​​​ത്താ​​​ൻ ജാ​​​ഗ്ര​​​ത കാ​​​ട്ട​​​ണം.

വ​​​നം​​​മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണ​​​ം കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലു​​​ന്ന സ്പെ​​​ഷ​​​ൽ ഡ്രൈ​​​വി​​​നെ​​​തി​​​രേ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കും സോ​​​ണി​​​യാ​​​ ഗാ​​​ന്ധി​​​ക്കും പ​​​രാ​​​തി അ​​​യ​​​യ്ക്കാ​​​ൻ ജാ​​​ഗ്ര​​​ത കാ​​​ണി​​​ക്കു​​​ന്ന ക​​​പ​​​ട പ​​​രി​​​സ്ഥി​​​തി​​​വാ​​​ദി​​​ക​​​ൾ കാ​​​ട്ടു​​​പ​​​ന്നി​​​മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു സാ​​​ധാ​​​ര​​​ണ ക​​​ർ​​​ഷ​​​ക​​​ർ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദു​​​രി​​​ത​​​ങ്ങ​​​ൾ​​​ക്കു​​​ നേ​​​രേ ക​​​ണ്ണ​​​ട​​​യ്ക്കു​​​ന്ന​​​വ​​​രാ​​​ണ്. കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മ​​​ണം മൂ​​​ലം ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​രു​​​ടെ ആ​​​ശ്രി​​​ത​​​രോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് ഇ​​​ത്ത​​​രം നി​​​ല​​​പാ​​​ടു​​​ക​​​ൾ.

കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു ക​​​ർ​​​ഷ​​​ക​​​നും പ​​​രി​​​സ്ഥി​​​തി​​​ക്കും അ​​​ത്ത​​​രം ന​​​ല്ല പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്കും എ​​​തി​​​ര​​​ല്ല. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ക​​​ർ​​​ഷ​​​ക​​​രാ​​​ണ് ഗ്രീ​​​ൻ എ​​​ന​​​ർ​​​ജി​​​യി​​​ലേ​​​ക്കു മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സോ​​​ളാ​​​ർ മോ​​​ട്ടോ​​​ർ മു​​​ത​​​ൽ സോ​​​ളാ​​​ർ ഫെ​​​ൻ​​​സിം​​​ഗ് വ​​​രെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. കൃ​​​ഷി ക​​​ർ​​​ഷ​​​ക​​​നു​​​വേ​​​ണ്ടി മാ​​​ത്ര​​​മു​​​ള്ള​​​ത​​​ല്ല മ​​​റി​​​ച്ച് അ​​​തു സ​​​മൂ​​​ഹ​​​ത്തി​​​ന് ചെ​​​യ്യു​​​ന്ന സേ​​​വ​​​ന​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണം. നാ​​​മ​​​മാ​​​ത്ര​​​മാ​​​യ ലാ​​​ഭം മാ​​​ത്രം സ്വീ​​​ക​​​രി​​​ച്ചു കൊ​​​ണ്ട് ക​​​ർ​​​ഷ​​​ക​​​ൻ നാ​​​ടി​​​നു​​​ചെ​​​യ്യു​​​ന്ന ഈ ​​​സേ​​​വ​​​ന​​​ത്തെ ആ​​​ദ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ആ​​​ക്ര​​​മി​​​ക്ക​​​രു​​​തെ​​​ന്ന​​​ത് ക​​​ർ​​​ഷ​​​ക​​​രു​​​ടെ ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​മാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ലെ ഗ​​​തി​​​കെ​​​ട്ട ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഇ​​​ത്തി​​​രി വെ​​​ളി​​​ച്ച​​​മാ​​​ണ് സം​​​സ്ഥാ​​​ന വ​​​നം, കൃ​​​ഷി വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​പ​​​ക്ഷ​​​ത്ത് നി​​​ല്ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ. ഇ​​​ത്ത​​​രം ന​​​ല്ല പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ക​​​പ​​​ട പ​​​രി​​​സ്ഥി​​​തി​​​വാ​​​ദി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ളെ ത​​​ള്ളി​​​ക്ക​​​ള​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് സം​​​യു​​​ക്ത ക​​​ർ​​​ഷ​​​ക സ​​​മി​​​തി പാ​​​ല​​​ക്കാ​​​ട് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : Environmental organizations forest department not need regulate

Recent News

Corehub Up