x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ക്ക​റൂ​സി​ന്‍റെ ട​ർ​ക്കി​ഷ് ഫ്രൈ


Published: June 15, 2026 01:25 AM IST | Updated: June 15, 2026 01:25 AM IST

വാ​ൻ​കൂ​വ​ർ (കാ​ന​ഡ): അ​നാ​യാ​സ വി​ജ​യം കൊ​തി​ച്ചെ​ത്തി​യ ട​ർ​ക്കി​ഷു​കാ​രെ പ്ര​തി​രോ​ധ​ച്ച​തു​പ്പി​ൽ മു​ക്കി​ത്താ​ഴ്ത്തി സോ​ക്ക​റൂ​സ്. ക​ട​ൽ​ഭി​ത്തി​യി​ൽ തി​ര​മാ​ല​ക​ണക്കേ ഇ​ട​വേ​ള​യി​ല്ലാ​തെ ആ​ക്ര​മ​ണ​ത്തി​ര തീ​ർ​ത്ത തു​ർ​ക്കി​യെ ബ​സ് ഇ​ട്ട് പ്ര​തി​രോ​ധി​ച്ചും കി​ട്ടി​യ അ​വ​സ​ര​ത്തി​ൽ മ​ർ​മ​ത്തി​ൽ പ്ര​ഹ​രി​ച്ചും സോ​ക്ക​റൂ​സ് വി​ജ​യം പി​ടി​ച്ചെ​ടു​ത്തു.

മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ൻ വി​ജ​യം. യു​വ​താ​രം നെ​സ്റ്റോറി ഇ​രങ്കുണ്ട​യും റി​ലി മെ​റ്റ്കാ​ഫു​മാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ൻ സ്കോ​റ​ർ​മാ​ർ. ക​ളി​യി​ൽ 72 ശ​ത​മാ​നം സ​മ​യ​വും തു​ർ​ക്കി​യു​ടെ കാ​ലി​ലാ​യി​രു​ന്നു പ​ന്ത്. ഈ ‘സ്റ്റാ​റ്റി​ൽ’ ത​ന്നെ​യു​ണ്ട് ഓ​സീസ് പ്ര​തി​രോ​ധക്ക​ടു​പ്പം.

തു​ർ​ക്കി​യ സ്വ​ന്തം ഹാ​ഫി​ലേ​ക്ക് ക്ഷ​ണി​ച്ച് അ​വി​ടെ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു ഓ​സീ​സ് ആ​ശാ​ൻ ടോ​ണി പോ​പോ​വി​ച്ച്. ഇ​തി​നി​ട​യി​ൽ കി​ട്ടി​യ അ​ർ​ഥാ​വ​സ​രം സോ​ക്ക​റൂ​സ് മു​ത​ലാ​ക്കു​ക​യും ചെ​യ്തു.

27 ാം മി​നി​റ്റി​ൽ പോ​ൾ ഒ​കോ​ൺ എ​ൻ​സ്ല​ർ തു​ർ​ക്കി പ​കു​തി​യി​ലേ​ക്ക് ലോ​ഫ്റ്റ് ചെ​യ്ത പ​ന്ത് ഓ​ടി​പ്പി​ടി​ച്ച ഇ​റ​ൻ​കു​ണ്ട മ​നോ​ഹ​ര​മാ​യ ഫി​നിഷി​ലൂ​ടെ ഓ​സീ​സി​നാ​യി ആ​ദ്യ വെ​ടി​പൊ​ട്ടി​ച്ചു. പി​ന്നാ​ലെ തു​ർ​ക്കി ആ​ക്ര​മ​ണം വീ​ണ്ടും ക​ടു​പ്പി​ച്ചു. ആ​ർ​ദ ഗു​ല​റു​ൾ​പ്പെ​ടെ​യു​ള്ള സൂ​പ്പ​ർ താ​ര​ങ്ങ​ൾ സോ​ക്ക​റൂ​സ് ഫൈ​ന​ൽ​ തേ​ർ​ഡി​ൽ പ​ഴു​ത് തെ​ര​ഞ്ഞ​ല​ഞ്ഞു.

ഓ​സീ​സ് ഗോ​ൾ​കീ​പ്പ​ർ പാ​ട്രി​ക് ബീ​ച്ച് തു​ർ​ക്കി​യു​ടെ 30 ഷോ​ട്ടു​ക​ളാ​ണ് ക​ളി​യി​ലാ​കെ ത​ട്ടി​യ​ക​റ്റി​യ​ത്. 75 ാം മി​നി​റ്റി​ൽ തു​ർ​ക്കി മ​ധ്യ​നി​ര​യു​ടെ പി​ഴ​വി​ൽ​നി​ന്ന് പ​ന്ത് പി​ടി​ച്ചെ​ടു​ത്ത കോ​ണ​ർ മെ​റ്റ്കാ​ഫ് വീ​ണ്ടും വെ​ടി​പൊ​ട്ടി​ച്ചു. ഒ​റ്റ​യ്ക്കു മു​ന്നേ​റി​യ മെ​റ്റ്കാ​ഫി​ന്‍റെ ലോം​ഗ് റേ​ഞ്ച് തു​ർ​ക്കി വ​ല​യി​ൽ (20). ഓ​സീ​സി​ന്‍റെ ഫ​സ്റ്റ് ഇ​ല​വ​നി​ലെ ഗോ​ൾ​കീ​പ്പ​ർ ബീ​ച്ചു​ൾ​പ്പെ​ടെ 10 പേ​രു​ടെ​യും ക​ന്നി ലോ​ക​ക​പ്പ് മ​ത്സ​ര​മാ​യി​രു​ന്നു.

Tags : Socceroos Turkish Fries

Recent News

Corehub Up